ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തുടങ്ങി വെര്‍ച്ച്വല്‍ റിയാലിറ്റിയില്‍ വരെയെത്തിയിരിക്കുകയാണ് വിഷ്വല്‍ രംഗത്തെ കണ്ടെത്തലുകള്‍. പക്ഷെ ശബ്ദരംഗത്ത് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ ത്രിഡി ഓഡിയോയുടെ കണ്ടെത്തലോടെ ശബ്ദരംഗത്തും വലിയ മാറ്റങ്ങളാണ് ആസ്വാദകരിലേക്ക് എത്തുന്നത്.
ഒരു ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് ആസ്വദിക്കുന്നതുപോലെ അതിന്റെ റെക്കോര്‍ഡഡ് വേര്‍ഷന്‍ ആസ്വദിക്കാനാകും എന്നതാണ് ത്രിഡി ഓഡിയോയുടെ പ്രത്യേകത. റെക്കോര്‍ഡ് ചെയ്ത ശബ്ദം സ്റ്റീരിയോയിലൂടെ കേള്‍ക്കുന്നു എന്ന അനുഭവത്തില്‍ നിന്ന് വ്യത്യസ്തമായി ത്രിഡിയില്‍ യഥാര്‍ത്ഥ ശബ്ദം കേള്‍ക്കുന്നതുപോലെ അനുഭവപ്പെടുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.
വലതുവശത്തുനിന്നും ഇടതുവശത്തുനിന്നും മാത്രമല്ല ത്രിഡി ശബ്ദം നിങ്ങളിലേക്കെത്തുന്നത്, മുകളില്‍ നിന്നും താഴെ നിന്നും പോലും അത് കേള്‍ക്കാനാകും. ഒരു ചെവിയില്‍ ഗിറ്റാറിന്റെ ശബ്ദം കേട്ടാല്‍ മറ്റേതില്‍ അടക്കം പറയുന്നതിന്റെ ശബ്ദമായിരിക്കും കേള്‍ക്കുന്നത്. ഒരു ശബ്ദം നേരിട്ട് കേള്‍ക്കുമ്പോഴുള്ള അതേ രീതിയില്‍ തന്നെയാണ് ത്രിഡിയില്‍ അത് റിഫ്‌ളക്ട് ചെയ്യപ്പെടുന്നത്.
ത്രിഡി ഓഡിയോ ആസ്വദിക്കാനായി സ്പീക്കറുകളുടെയോ ഇയര്‍ഫോണുകളുടെയോ അവശ്യമേ വേണ്ടിവരികയൊള്ളു. മികച്ച അനുഭവം ലഭ്യമാകുന്നതുകൊണ്ടുതന്നെ ത്രിഡി ഓഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭ്യമായികൊണ്ടിരിക്കുന്നത്. സിനിമ, ബ്രോഡ്കാസ്റ്റ്, ഗേയിമിംഗ്, സംഗീതം എന്നിവയ്ക്കാണ് ത്രിഡി ഓഡിയോയുടെ സാധ്യതകള്‍ ഇതുവരെ പ്രയോജനപ്പെടുത്തിയിരുന്നതെങ്കില്‍ ഇനിമുതല്‍ മൊബൈല്‍ ഫോണുകളിലും ഹോം തീയറ്ററുകളിലും ത്രിഡിയുടെ മാസ്മരികത അനുഭവിക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
2016ല്‍ ത്രിഡി ഓഡിയോയുടെ വിപണി മൂന്ന് ലക്ഷംകോടിയില്‍ അധികമായിരുന്നെങ്കില്‍ 2016 ആകുമ്പോള്‍ വിപണി 14.5ലക്ഷം കോടിയില്‍ എത്തുമെന്ന് 2018ല്‍ പുറത്തിറങ്ങിയ ട്രാന്‍സ്‌പെറന്‍സി മാര്‍ക്കറ്റ് റിസേര്‍ച്ച് അനാലിസിസില്‍ പറയുന്നു. പ്രതിവര്‍ഷം 16.6ശതമാനം വര്‍ദ്ധനവ് ഇതിന്റെ വളര്‍ച്ചയില്‍ കാണാനാകുമെന്നും റിസേര്‍ച്ചില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates