നോമ്പ് ആര്‍ത്തിയെ നിയന്ത്രിക്കാനുള്ള പരിശീലനം: പാളയം ഇമാം വിപി സുഹൈബ് മൗലവി എഴുതുന്നു

നോമ്പ് ആര്‍ത്തിയെ നിയന്ത്രിക്കാനുള്ള പരിശീലനം: പാളയം ഇമാം വിപി സുഹൈബ് മൗലവി എഴുതുന്നു
Updated on
2 min read

  
ഹകീമുബ്‌നു ഹുസാം നബി (സ) യോട് കുറച്ച് പണം ആവശ്യപ്പെട്ടു. നബി (സ) നല്‍കി. അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. നബി (സ)അപ്പോഴും നല്‍കി. വീണ്ടു ചേദിച്ചു. അപ്പോഴും നബി (സ) നല്‍കി. തുടര്‍ന്ന് നബി (സ) ഹകീമിനോട് പറഞ്ഞു. ഓ ഹകീം നശ്ചയം ഈധനം പച്ചയും മധുരമേറിയതുമാണ്. ആരെങ്കിലും ഉദാരതയുടെ മനസ്സോടെ അത് സ്വീകരിച്ചാല്‍ അല്ലാഹു അതില്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നിറക്കും. സ്വാര്‍ത്ഥതയുടെ മനസ്സോടെ അത് സ്വീകരിച്ചാല്‍ യാതൊരു അനുഗ്രഹവും ലഭിക്കില്ല. ഭക്ഷണം എത്ര കഴിച്ചിട്ടും വയറ് നിറയാത്തയാളെ പോലെയാകും അദ്ദേഹം. (സ്വഹീഹുല്‍ബുഖാരി) വയറ് നിറയാത്ത മനുഷ്യന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അത്യാഗ്രഹങ്ങള്‍ ഒരുനിലക്കും സാക്ഷാല്‍കരിക്കാത്തയാളാണ്. അധികാരം പണം, ഇവയോടുള്ള ആഗ്രഹം ഒരു പരിധിവരെ മനുഷ്യനില്‍ ജന്മസിദ്ധമാണെന്ന് പറയാം. പക്ഷെ പരിധിവിട്ട് കടന്നാല്‍ ആര്‍ത്തിയുടെ ഗണത്തിലാണ് അവയെ ഉള്‍പ്പെടുത്താന്‍ കഴിയുക.

ആര്‍ത്തി പൂണ്ട മനുഷ്യനെ ഒരറബി കവി ഉള്‍പ്പെടുത്തിയത് മത്സ്യത്തോടാണ്. മത്സ്യത്തിന് തന്റെ ദാഹം തീര്‍ക്കാനാവശ്യമായ ജലം സമുദ്രത്തിന്റെ മേല്‍ത്തട്ടില്‍ നിന്ന് തന്നെ ലഭിക്കും. എന്നിട്ടും വെള്ളം തേടികൊണ്ട് മത്സ്യം സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് ഊളിയിട്ട് പോവുകയാണ്. ഇത് പോലെയാണ് മനുഷ്യന്റെയും അവസ്ഥ. മരണം വരെ ജീവിക്കാനാവശ്യമായ ധനം പലരുടെയും അടുക്കലുണ്ട്. എന്നിട്ടും പണത്തിന് വേണ്ടി അഴിമതിയും കവര്‍ച്ചയും നടത്തുകയാണ് മനുഷ്യന്‍.

അതിമോഹം നാശത്തിലേക്കാണ് മനുഷ്യനെകൊണ്ട് പോകുന്നത്. അബൂലഹബ് അറേബ്യയിലെ വലിയൊരു സമ്പന്നനായിരുന്നു. ഇരുന്നൂറ് ഊഖിയ സ്വന്തമായുള്ള അബൂലഹബ് അന്നത്തെ ഒരറേബ്യന്‍ അമ്പാനിയായിരുന്നെന്ന് പറയാം. എന്നിട്ടും അബൂലഹബിനെതിരെ ഒരു കേസുണ്ടായിരുന്നു. കഅ്ബാലയത്തിന്റെ ഭണ്ഡാരം കുത്തിതുറന്ന് കേസ്. അല്ലാഹു വ്യക്തമാക്കിയത് പോലെ അബൂലഹബിന് തന്റെ ധനോ സമ്പാധ്യമോ ഉപകരിച്ചില്ല. അത്യന്തം ഗുരുതരമായ ജനങ്ങള്‍ക്കെല്ലാം അറപ്പ് തോന്നുന്ന ഒരു രോഗം ബാധിച്ചാണ് അദ്ദേഹം മരിച്ചത്. ശവശരീരം ഒന്നു മാന്യമായി മറമാടാന്‍ പോലും തന്റെ ഭാര്യയോ സന്താനങ്ങളോ മുന്നോട്ട് വന്നില്ല. അബ്‌സീനിയയില്‍ നിന്നുള്ള ഏതാനും ചില തൊഴിലാളികള്‍ വന്ന് ഒരു ചത്ത പൂച്ചയെ കുഴിച്ചിടുന്നത് പോലെയാണ് അബൂലഹബിന്റെ മൃതദേഹം മറമാടിയത്. പൊതുസ്വത്ത് അന്യായമായി അപഹരിക്കുന്ന എല്ലാ ആര്‍ത്തി പണ്ഡാരങ്ങള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് അദ്ദേഹത്തിന്റെ മരണം. 

ലോകം കൈപിടിയിലൊതുക്കുകയായിരുന്നു അലക്‌സാണ്ടറുടെ ലക്ഷ്യം. പടയോട്ടത്തില്‍ ഒരുപാട് മുന്നോട്ട് പോയി എന്ന് മാത്രമല്ല. ഭൂമിയില്‍ ചോരപ്പുഴയൊഴുക്കി. പക്ഷെ ഒരു രാജ്യം കീഴടക്കാന്‍ കഴിയാത്തതിലുള്ള നിരാശ അദ്ദേഹത്തെ ബാധിച്ചു. നിരാശബാധിച്ച അലക്‌സാണ്ടര്‍ രോഗിയായി. ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയാത്ത ഒരു രോഗമാണ് തന്നെ ബാധിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കിയ അലക്‌സാണ്ടര്‍ തന്റെ പ്രജകളോട് പറഞ്ഞു. നിങ്ങള്‍ എന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ട് പോകുമ്പോള്‍ എന്റെ ഇതുകരങ്ങളും  ഇടത്തോട്ടും വലത്തോട്ടുമായി തുറന്നിടണം. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ലോകത്ത് നിന്ന് ഒന്നും കൊണ്ടുപോയിട്ടില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കട്ടെ- ഭക്ഷണം നിയന്ത്രിച്ച് കൊണ്ട് അതിമോഹവും ആര്‍ത്തിയും നിയന്ത്രിക്കാനുള്ള പരിശീലനമാണ് നോമ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com