സ്വാദിഷ്ടമായ ഭക്ഷണത്തെകുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ വായില്‍ വെളളമൂറും. എന്നാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒരു സാധാരണക്കാരന് ചിന്തിക്കുന്നതിലും അപ്പുറമാണ്. ഇവിടെ ചെന്നൈ സ്വദേശിയുടെ ഭക്ഷണപ്രിയം കണ്ടു കണ്ണ് തളളിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഒറ്റ ഇരിപ്പില്‍ മീന്‍ കറിയും കൂട്ടി കൂട്ടി ഒന്‍പത് പ്ലേറ്റ് ചോറ് തിന്നാണ് അദ്ദേഹം വിസ്മയം തീര്‍ത്തത്. സോഷ്യല്‍ ലോകത്ത് ഫുഡ് ഈറ്റ് ചലഞ്ചു കൊണ്ട് തരംഗം സൃഷ്ടിക്കുകയാണ് ഈ തമിഴ്‌നാട്ടുകാരന്‍.
കേവലം വെറും പതിനെട്ട് മിനിറ്റും ഒമ്പത് സെക്കന്റും കൊണ്ട് ഒമ്പത് പ്ലേറ്റ് ചോറ് മീന്‍ കറിയും രസവും തൈരും കൂട്ടി കാലിയാക്കിയിരിക്കുകയാണ് ഇദ്ദേഹം. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന ഇദ്ദേഹത്തിന്റെ ഭക്ഷണ വിഡിയോകളെല്ലാം ഏറെ ശ്രദ്ധേനേടി കഴിഞ്ഞു.
അരമണിക്കൂര്‍ കൊണ്ട് മൂന്ന് ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുക, എട്ടു മിനിറ്റില്‍ അഞ്ചു കിലോഗ്രാം മട്ടന്‍ ബിരിയാണി, ഏഴു മിനിറ്റു കൊണ്ട് 200 ചക്കച്ചുളകള്‍ എന്നിങ്ങനെ പോകുന്നു ചെന്നൈ സ്വദേശിയുടെ ടാസ്‌ക്കുകള്‍. മുന്‍പ് 50 നാടന്‍ കോഴിമുട്ടകള്‍ പാതി വേവിച്ച മത്സരത്തില്‍ മൂന്ന് മിനിറ്റ് 17 സെക്കന്റില്‍ മകനെ തോല്‍പിച്ചിരുന്നു ഇദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates