പരിശീലകന്‍ പ്രകോപിപ്പിച്ചു, ആക്രമിച്ച് കരടി, പേടിച്ചു വിരണ്ട് കാണികള്‍ ( വീഡിയോ)

സര്‍ക്കസ് കൂടാരത്തില്‍ പരിശീലകനെ ആക്രമിക്കുന്ന കരടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്
പരിശീലകന്‍ പ്രകോപിപ്പിച്ചു, ആക്രമിച്ച് കരടി, പേടിച്ചു വിരണ്ട് കാണികള്‍ ( വീഡിയോ)
Updated on: 
1 min read

സര്‍ക്കസ് കൂടാരത്തില്‍ പരിശീലകനെ ആക്രമിക്കുന്ന കരടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. റഷ്യയിലെ കരേലിയ പ്രവിശ്യയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. സര്‍ക്കസിനിടെ പരിപാടികള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്ന കരടി പെട്ടെന്ന് പരിശീലകനെ അക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

പരിശീലകനെ തള്ളിയിട്ട കരടി പിന്നീട് പരിശീലകന്റെ മേല്‍ കയറി ഇരിക്കുകയും അയാളെ ആക്രമിക്കുന്നതും കാണാം.യാതൊരു സുരക്ഷാ വേലിയും ഇല്ലാതെയാണ് കുട്ടികളടക്കമുള്ള കാണികളുടെ ഇരിപ്പിടം. ഇതോടെ പരിഭ്രാന്ത്രരായ കാണികള്‍ കൂടാരം വിടാന്‍ തിരക്ക് കൂട്ടിയത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി. ആക്രമണത്തിനിരയായ പരിശീലകന് പരുക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER