പൂര്‍വകാമുകന്റെ ബ്ലാക്ക്‌മെയ്‌ലിങ്ങ് ; വിവാഹത്തിന് മുമ്പ് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി യുവതി ആത്മഹത്യ ചെയ്തു ( വീഡിയോ )

വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി സ്വയം വീഡിയോയില്‍ പകര്‍ത്തുകയും, മുന്‍ കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു
പൂര്‍വകാമുകന്റെ ബ്ലാക്ക്‌മെയ്‌ലിങ്ങ് ; വിവാഹത്തിന് മുമ്പ് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി യുവതി ആത്മഹത്യ ചെയ്തു ( വീഡിയോ )
Updated on
1 min read


നാഗ്പൂര്‍ : മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി കല്യാണത്തിന് ഏതാനും ദിവസംമുമ്പ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പൂര്‍വകാമുകന്റെ നിരന്തര ബ്ലാക്ക്‌മെയിലിങ്ങിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി സ്വയം വീഡിയോയില്‍ പകര്‍ത്തുകയും, മുന്‍ കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യ. ഫെബ്രുവരി നാലിനായിരുന്നു മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു യുവതിയുടെ ആത്മഹത്യ. 

നിഖില്‍ എന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇക്കാലത്ത് യുവതിയെ ഇയാള്‍ ശാരീരികമായി ചൂഷണം ചെയ്തിരുന്നതായും വിവാഹം ഉറപ്പിച്ചതോടെ, ഇയാള്‍ ബ്ലാക്ക്‌മെയ്‌ലിങ്ങുമായി രംഗത്തുവരികയായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മുന്‍ കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി സമ്മര്‍ദ്ദത്തിലായിരുന്നു എന്നും ബന്ധുക്കള്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com