

ഈയിടയായി സ്ത്രീകളുടെ ആര്‍ത്തവകാലവുമായി ബന്ധപ്പെട്ട് നിരവധി ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ചയാവാറുണ്ട്. മുന്‍പ് ആളുകള്‍ ശബ്ദം താഴ്ത്തി മാത്രം പറഞ്ഞിരുന്ന, ഭേഷ്ട് കല്‍പ്പിക്കപ്പെട്ട വാക്കായിരുന്നു ആര്‍ത്തവം. എന്നാലിന്ന് ആര്‍ത്തവ അവധിയും സാനിറ്ററി നാപ്കിന് വിലയുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമെല്ലാം ഉയര്‍ന്നു വരുന്നുണ്ട്. ആളുകള്‍ ഇതേപ്പറ്റി വളരെ നോര്‍മ്മലായി സംസാരിക്കുന്നത് വലിയ വിപ്ലവം തന്നെയാണ്.
അതേസമയം പ്രകൃതിക്ക് ദോഷം ചെയ്യാത്ത സാനിറ്ററി നാപ്കിന്‍സ് എന്ന ആശയവുമായി ഇന്ത്യയില്‍ ചില കാംപെയ്‌നുകള്‍ നടക്കുന്നുണ്ട്. സാനിറ്ററി നാപ്കിനുകള്‍ പ്രകൃതിക്ക് വിപത്തുകള്‍ സൃഷ്ടിക്കുന്നുണ്ട്. ആളുകളെ ഇതേപ്പറ്റി ബോധവാന്‍മാരാക്കുകയാണ് കാംപെയിന്റെ ലക്ഷ്യം. പ്രകൃതിക്ക് ദോഷകരമായ സാനിറ്ററി നാപ്കിനുകള്‍ ഉപേക്ഷിച്ച് കഴുകി ഉപയോഗിക്കാവുന്ന പാഡുകളും മെന്‍സ്ട്രല്‍ കപ്പുകളും ഉപയോഗിക്കാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.
ഇന്ന് പ്രചാരത്തിലുള്ള മിക്ക സാനിറ്ററി നാപ്കിനുകളും ഒരു തവണ മാത്രമേ ഉപയോഗിക്കാനാവു.. അതു കഴിഞ്ഞ് ദിവസേന കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂട്ടത്തിലേക്ക് ഇതും തള്ളപ്പെടുന്നു. ആരോഗ്യപരമായും സാമ്പത്തികമായും ധാരാളം നഷ്ടങ്ങള്‍ക്കു വഴിവെക്കുന്നുമുണ്ട്. മെന്‍സ്ട്രല്‍ കപ്പ് പോലെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇന്ന് വിദേശരാജ്യങ്ങളില്‍ സുപരിചിതമാണെങ്കിലും നമ്മുടെ നാട്ടില്‍ ആളുകള്‍ ഇതേപ്പറ്റി അറിഞ്ഞു വരുന്നതേയുള്ളു.
കര്‍ണാടക പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും പാന്‍ ഇന്ത്യ കളക്റ്റീവും ചേര്‍ന്ന് ബെംഗളൂരുവില്‍ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ദിവസേന കുമിഞ്ഞുകൂടുന്ന 160 ടണ്‍ മാലിന്യത്തില്‍ 90 ടണ്‍ മാലിന്യങ്ങളും സാനിറ്ററി നാപ്കിനുകളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമല്ലേ. ഓരോ നഗരങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.
സാനിറ്ററി വേസ്റ്റുകളുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ആക്റ്റിവിസ്റ്റായ ശ്രദ്ധ ശ്രീജയ കേരളത്തില്‍ ഒരു കാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്. സാനിറ്ററി നാപ്കിനു പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധ മുന്നോട്ടു വയ്ക്കുന്ന ആശയം. അതുപോലെ വ്യവസായ സംരഭകയും മെന്‍സ്ട്രല്‍ എജ്യുക്കേറ്ററുമായ പ്രിയങ്ക നാഗ്പാല്‍ ജെയ്ന്‍ യൂട്യൂപ് ചാനലിലൂടെ നടത്തുന്ന കാംപെയ്ന്‍ ശ്രദ്ധേയമായിട്ടുണ്ട്. മെന്‍സ്ട്രല്‍ കാംപെയ്ന്‍ എങ്ങനെ ഉപയോഗിക്കാം അതിന്റെ നല്ല വശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പ്രിയങ്ക വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.
വീണ്ടും ഉപയോഗിക്കാവുന്ന തുണികൊണ്ടുള്ള നാപ്കിനുകള്‍ ഇന്‍ഫക്ഷന്‍ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുമോ? എങ്ങനെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുക? അത് സുരക്ഷിതമാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് താന്‍ ആദ്യം മുതലേ നേരിട്ടിരുന്ന ചോദ്യങ്ങളെന്ന് പ്രിയങ്ക പറയുന്നു. അതുകൊണ്ട് ഇവര്‍ ബ്ലോഗ് തുടങ്ങി, അതുവഴി കാംപെയ്ന്‍ നടത്തുകയാണ് ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates