ഇന്തോനേഷ്യയില്‍ തടവിലായ അച്ഛനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന ഒരുനാലാംക്ലാസുകാരിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. കാസര്‍കോട് സ്വദേശി മൂസക്കുഞ്ഞിയുടെ മകള്‍ ആയിഷ സാഹയുടെ വീഡിയോയാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. നാവികനായ മൂസാകുഞ്ഞി ഇന്തോനേഷ്യയില്‍ തടവിലാണ്.
'പ്രിയപ്പെട്ട പ്രധാനമന്ത്രി, എനിക്കെന്റെ പപ്പയെ തിരികെ തരണം' എന്നാണ് പതിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിയില്‍ ആയിഷ പറയുന്നത്. മൂസക്കുഞ്ഞി ഉള്‍പ്പെടെ അറുപത് നാവികരെയാണ് കഴിഞ്ഞ അഞ്ചുമാസമായി ഇന്തോനേഷ്യ തടവിലാക്കിയിരിക്കുന്നത്.
മൂസക്കുഞ്ഞി തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്ത്യന്‍ നാവികരുടെ മോചനത്തിന് ഭരണകൂടം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് ചരക്കുകപ്പലുകളാണ് ഇന്തോനേഷ്യ പിടികൂടിയത്.
സിംഗപ്പോര്‍ പോര്‍ട്ടിന് സമീപം നങ്കൂരമിട്ട സമയത്താണ് അറസ്റ്റ് ചെയ്തത് എന്ന് നാവികര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. കപ്പലുകള്‍ തങ്ങളുടെ സമുദ്രപരിധിയിലായിരുന്നു എന്നാണ് ഇന്തോനേഷ്യ നല്‍കുന്ന വിശദീകരണം.
My daughter pleads for her father
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates