

സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങളുടേയും പീഡനങ്ങളുടേയും കഥകളാണ് ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നത്. പുറത്തു പറയാന്‍ മടിക്കുന്ന, മനസു തകര്‍ക്കുന്ന പീഡനങ്ങളുടെ കഥകള്‍ ആണിനും പറയാനുണ്ടെന്ന് കുറിക്കുകയാണ് കൗണ്‍സലറും സൈക്കോളജിസ്റ്റുമായ കല മോഹന്‍. പുരുഷനു ഒരു പീഡനം സംഭവിച്ചാല്‍ എന്ത് ചെയ്യണം എന്ന് എവിടെയും ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് കല മോഹന്‍ പറയുന്നു. ഏറ്റുവാങ്ങിയ നാണക്കേടിന്റേയും പീഡനങ്ങളുടേയും കഥകള്‍ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിപ്പിക്കും എന്ന് അറിയാറില്ലെന്നും കുറിപ്പില്‍ അടിവരയിടുന്നു. സ്ത്രീയില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്ന കൗമാരക്കാരന്റെ കഥയും, പതിനൊന്നാം ക്ലാസ്സുകാരി മകളുടെ സഹപാഠിയെ കാമുകനാക്കിയ വീട്ടമ്മയുടെ കഥയും കല മോഹന്‍ ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരുപാട് നാള്‍ മുന്‍പാണ് ,
അച്ഛനും അമ്മയും മകനും കൂടി ,
പീഡിപ്പിക്കപ്പെട്ട മകനോട് ഒന്നിച്ചു വന്നത്..
മകന്‍ ആണ് , മകള്‍ അല്ല...!
ആരാണ് പീഡിപ്പിച്ചത് ?
അവന്റെ അടുത്ത ബന്ധുവായ സ്ത്രീ...!
ശാരീരികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് , ഡോക്ടറെ കാണിച്ചപ്പോള്‍ ആണ് ,
ഈ സംഭവം പുറത്തു വന്നത്..
ഇവര്‍ , രാവിലെ മുതല്‍ അണിഞ്ഞു ഒരുങ്ങി നടന്നു നാട്ടുകാരുടെ നോട്ടപ്പുള്ളി ആയവള്‍ അല്ല..
കെട്ടും മട്ടും കണ്ടാല്‍ അറിയാം ആളത്ര വെടിപ്പല്ല എന്നവളെ കുറിച്ചാരും പറഞ്ഞിട്ടില്ല..
സൗന്ദര്യവും ബുദ്ധിയും കൊണ്ട് , മറ്റു സ്ത്രീകളെ അസൂയപെടുത്തിയവളും അല്ല..
അച്ചടക്കമുള്ള കുടുംബത്തിലെ മരുമകള്‍ ആണ്..
അമ്മായിഅമ്മ വരച്ച വരയില്‍ നില്കുന്നവള്‍..
ഭാര്തതാവിനു തലവേദന ഇല്ല..
.ഭാര്യ അടക്കവും ഒതുക്കത്തോടെ നാട്ടില്‍ നില്‍ക്കുന്നത് കൊണ്ട് , അദ്ദേഹം വിദേശത്തു സമാധാനത്തോടെ ജോലി ചെയ്യുന്നുണ്ട്..
ഒരു വ്യക്തിക്ക് അയാളും മറ്റുള്ളവരും കാണുന്ന ഒരു മുഖമുണ്ട്..
അതെ പോലെ ,ആരാലും കാണപ്പെടാത്ത ഒളിച്ചു വെയ്ക്കുന്ന മറ്റൊരു മുഖവും ഉണ്ട്..!!
സമൂഹത്തിലും കുടുംബത്തിലും നല്ല പ്രതിച്ഛായ ഉള്ള സ്ത്രീയില്‍ നിന്നും ഇത്തരം ഒരു പ്രവൃത്തി ...
അറിഞ്ഞവര്‍ ഞെട്ടി..
ഇത്തരം അനുഭവങ്ങള്‍ നേരിട്ടാല്‍,,
ആണിന് ഉണ്ടാകാറുണ്ട്...
പല മാനസിക പ്രശ്‌നങ്ങളും..
ഒരു കൗണ്‍സിലോര്‍ എന്ന നിലയ്ക്ക് ,
പലതും മാറ്റി മറിച്ചു, മായ്ച്ചു ,വ്യക്തികളെ മനസ്സിലാക്കാത്ത തരത്തില്‍ മാത്രമേ കേസുകള്‍ എഴുതാന്‍ സാധിക്കു..
.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ ,
പുരുഷന് നേരിടേണ്ടി വരുന്ന മാനസിക പ്രശ്‌നങ്ങളില്‍ ചിലത് ,
ഇത്തരം അനുഭവങ്ങളില്‍ നിന്നും ഉണ്ടായതാണെന്ന് പലപ്പോഴും കണ്ടെത്താറുണ്ട്..
അവന്‍ നേരിടുന്ന ഏറ്റവും വലിയ മാനസിക പ്രശ്‌നം..
സ്ത്രീ , അവളെ, വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നത് തന്നെ ആകും..!
തനിക്കു നേരിട്ട അനുഭവത്തിന്റെ വെളിച്ചത്തില്‍,
പിന്നീട് സ്ത്രീകളോട് ജീവിതാവസാനം വരെ വെറുപ്പ് നിറച്ചു ,
അതിന്റെ പേരില്‍ ജീവിതം ഹോമിക്കേണ്ടി വരുന്ന എത്രയോ പേരുണ്ട്..
ഔദ്യോഗികമായ ഉയര്‍ന്ന പദവി..
സമൂഹത്തിലെ ഉന്നത സ്ഥാനം..
ഭാര്യ സുന്ദരിയും ആരോഗ്യവതിയും...
പക്ഷെ അവള്‍ , ഷോ കേസിലെ കാഴ്ച വസ്തു...
താല്പര്യം മുഴുവന്‍ , ചില പ്രത്യേക '' സ്ത്രീ ശരീരങ്ങളോട്..!
തന്നെ കാള്‍ ഒരുപാട് മുതിര്‍ന്ന സ്ത്രീകളോട്...
സൈക്കോളജിസ്റ്റിന്റെ , സൈക്കിയാട്രിസ്റ്റിന്റെ , ഒക്കെ diaryil ഇത്തരം എത്രയോ കേസുകള്‍ ...
, പാതിവൃത്യത്തിനും കന്യകാത്വത്തിനും പുരുഷലിംഗം ഇതേ വരെ ഇല്ല അത് കൊണ്ട്
അവന്‍ കുറ്റബോധത്തില്‍ നിന്നും രക്ഷപെടുന്നു , അത്ര മാത്രം..!
പതിനൊന്നാം ക്ലാസ്സുകാരി മകളുടെ ഒപ്പം പഠിക്കുന്ന ആണ്‍കുട്ടി
അമ്മയുടെ കാമുകന്‍ ആണെന്ന് പുറത്തു അറിഞ്ഞു ..
അവന്റെ അമ്മയും അവരും തമ്മില്‍ വലിയ അടിയായി..
അവന്റെ സ്‌കൂളിലെ ടീച്ചര്‍ പറഞ്ഞത് ഓര്‍ക്കുന്നു..
അവന്‍ , നമ്മളോടൊക്കെ പെരുമാറുന്നത് , നോക്കുന്നത് വല്ലാത്ത മട്ടിലായിരുന്നു..
ഒരു വിദ്യാര്‍ത്ഥി , അദ്ധ്യാപികമാരോട് കാണിക്കേണ്ട രീതി ആയിരുന്നില്ല അവനില്‍...
അവന്റെ കുറ്റമല്ല...
അവന്‍ നില്‍ക്കുന്ന സാഹചര്യം അതാണെന്ന് ഇപ്പോള്‍ മനസ്സിലായി എന്ന്...
ഇത്തരം അനുഭവങ്ങള്‍ ,
ചെറുപ്രായത്തില്‍ നേരിടുന്ന ആണ്‍കുട്ടി അവന്‍ ബുദ്ധിമാനായി ,
പഠിച്ചു ഉയര്‍ന്ന നിലയ്ക്ക് എത്തിയേക്കും...
അതില്‍ അവന്റെ കഝ ആണ് സഹായിക്കുന്നത്..
എന്നാല്‍ ,
അവന്റെ EQ ,അത് നന്നായി ചിട്ട പെടുത്തി എടുത്തില്ല എങ്കില്‍
അത് അവനില്‍ എന്തൊക്കെ സ്വഭാവവൈകൃതങ്ങള്‍ ഉണ്ടാക്കുമെന്ന് പറയാന്‍ വയ്യ...
വൈകാരികത ആണ് EQ
EQ കുറഞ്ഞ രാഷ്ട്രീയ നേതാവ്..
ഒരു അധ്യാപകന്‍..
പോലീസ് ,
ജേര്ണലിസ്‌റ് ,
കാലാകാരന്‍
ജഡ്ജ് ,..
എന്തിനു മനസ്സ് കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്‌റ് അല്ലേല്‍ സൈക്കിയാട്രിസ്‌റ്അങ്ങനെ എത്രയോ പേരുണ്ടാകാം..!!
ഒന്ന് സൂക്ഷിച്ചു നോക്ക്...
പലരെയും നമ്മുക്ക് കണ്ടെത്താം..
എന്ത് കൊണ്ട് ഇങ്ങനെ എന്ന് !
പുരുഷന്‍ ആയാലും സ്ത്രീ ആയാലും ചൂഷണം ചെയ്യപ്പെടുന്നത് ,
ആ വ്യക്തിയെ ഏതൊക്കെ തലത്തില്‍ ഭാവിയില്‍ കൊണ്ടെത്തിക്കുമെന്നു പറയാന്‍ വയ്യ...
പ്രതികരിക്കാന്‍ ഉള്ള ആര്‍ജ്ജവം ഉള്ളവര്‍ മുന്നോട്ടു നെഞ്ച് ഉറപ്പോടെ നീങ്ങും..
സ്ത്രീയുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ ശാരീരികാധിഷ്ഠിതമാണോ..?
മാധവികുട്ടി പറഞ്ഞ പോലെ, ഒരു പീഡനം!
തന്റേതല്ലാത്ത തെറ്റ്.
..അതിനെ നന്നായി മൂത്രം ഒഴിച്ച് ഡെറ്റോള്‍ സോപ്പ് ഇട്ടു കഴുകി കളയാനുള്ള ചങ്കൂറ്റം മതി..
പുരുഷന്‍ , അത്തരം ഒരു പീഡനം സംഭവിച്ചാല്‍ എന്ത് ചെയ്യണം എന്ന് എവിടെയും ചര്‍ച്ച ചെയ്യുന്നില്ല...
അവനത് ജീവിതത്തില്‍ എങ്ങനെ
പ്രതിഫലിപ്പിക്കും എന്നറിയില്ല...
നടന്നു നീങ്ങുമ്പോള്‍ , ശരീര ഭാഗത്ത് അമരുന്ന അന്യസ്ത്രീയുടെ കൈ , ഒരുപക്ഷേ പേടിക്കേണ്ട ,എന്നാല്‍
അവനില്‍ ചെറുപ്രായത്തില്‍ വന്നു ചേരുന്ന ചില നെറികെട്ട അനുഭവങ്ങള്‍ , അതിലും മേലെ ആണ്...
നേരും നെറിവും തിരിച്ചറിവും ഇല്ലാതെ ജീവിക്കേണ്ട അവസ്ഥ ...
ലക്ഷങ്ങള്‍ കൈപ്പറ്റുന്ന ഉദ്യോഗത്തില്‍ ഇരിക്കുമ്പോഴും ,
അവനില്‍ ആ വൈകൃതത്തിലെ തരികള്‍ ഉപദ്രവം ചെയ്തു കൊണ്ടേ ഇരിക്കും...
അവനിലെ അവനെ കാര്‍ന്നു തിന്നു കൊണ്ടേ ഇരിക്കും...സ്ത്രീയെ .
അവന്‍ എങ്ങനെ കാണുന്നു എന്നത് ,
അവന്റെ ഇന്നത്തെ അനുഭവത്തിന്റെ പച്ഛാത്തലത്തില്‍ അല്ല..പലപ്പോഴും
ഇന്നലകളില്‍ കൂടി ആണ്....!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates