മനുഷ്യന്റേതിന് സമാനമായ ചുണ്ടും പല്ലുകളും, കടലില്‍ ആക്രമണകാരി; മത്സ്യത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

മനുഷ്യന്റേതിന് സമാനമായ ചുണ്ടും പല്ലുകളും, കടലില്‍ ആക്രമണകാരി; മത്സ്യത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

മനുഷ്യന്റേതിന് സമാനമായ പല്ലുകളും ചുണ്ടുമുളള മത്സ്യത്തിന്റെ ചിത്രം വ്യാപകമായാണ് പ്രചരിക്കുന്നത്.
Published on

മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുളള മത്സ്യം. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ ഈ മത്സ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം.

മനുഷ്യന്റേതിന് സമാനമായ പല്ലുകളും ചുണ്ടുമുളള മത്സ്യത്തിന്റെ ചിത്രം വ്യാപകമായാണ് പ്രചരിക്കുന്നത്. മത്സ്യത്തിന്റെ രണ്ടു ചിത്രങ്ങളാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ആയിരക്കണക്കിന് ലൈക്കാണ് ലഭിക്കുന്നത്.

മലേഷ്യയിലെ ട്രിഗര്‍ ഫിഷാണ് ഈ മത്സ്യമെന്നാണ് ചിലരുടെ അവകാശവാദം. മലേഷ്യയില്‍ ഇത് സാധാരണമാണ്. തന്റെ അടുത്തേയ്ക്ക് വരുന്ന ജീവികളെ ആക്രമിക്കുന്നതില്‍ സമര്‍ത്ഥനാണ് ഈ മത്സ്യമെന്നാണ് വിശദീകരണം. മനുഷ്യരെ പോലും വെറുതെ വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ചയേറിയ പല്ലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ ആക്രമണ രീതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com