'യൂസ് തിങ്‌സ് ആന്‍ഡ് ലൗ പീപ്പിള്‍' എന്നൊരു പഴമൊഴിയുണ്ട്. പക്ഷേ ജീവനില്ലാത്ത വസ്തുക്കളോട് അഗാധമായ ആത്മബന്ധം വെച്ചുപുലര്‍ത്തുന്നവരാണ് മനുഷ്യര്‍. അതുകൊണ്ടാണ് ഏറെക്കാലം പഴക്കമുള്ള പല വസ്തുക്കളും കളയാതെ പുരാവസ്തു കണക്കെ സൂക്ഷിച്ചു വയ്ക്കുന്നത്.
ചിലരുടെ ജീവിതത്തില്‍ ഇതിന്റെ തീവ്രത കൂടും. അപൂര്‍വ്വം ചിലരുടെ ജീവിതത്തിലാകട്ടേ മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ കഴിയാത്ത ബന്ധമായിരിക്കും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല സാധനങ്ങളോടും ഉണ്ടാകുന്നത്. ഉപയോഗിക്കുന്ന ഫോണിനോടാകാം അത് ചിലപ്പോള്‍ വാഹനങ്ങളോടെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തുവിനോടോ ആകാം. അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഈ ചൈനീസ് പൗരന് മരണത്തിലും വേര്‍പിരിയാന്‍ കഴിയാതിരുന്നത് തന്റെ കാറിനെയാണ്.
നോര്‍ത്ത് ചൈനയിലുള്ള ഒരു യുവാവാണ് തന്നെ സ്വന്തം കാറിനുള്ളില്‍ തന്നെ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ടത്. അത്രയ്ക്കാത്മബന്ധമായിരുന്നു അദ്ദേഹത്തിന് കാറിനോട്. ചീ ആവശ്യപ്പെട്ടിരിക്കുന്ന ഏക കാര്യവും ഇതായിരുന്നു. അതുകൊണ്ട് തന്നെ ചീയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മരണശേഷം സാധാരണ ഉപയോഗിക്കുന്ന ശവപ്പെട്ടിക്ക് പകരം തന്റെ കാറിനുള്ളില്‍ തന്നെ ഇരുത്തി സംസ്‌കരിക്കുകയായിരുന്നു.
ചീ ഉപയോഗിച്ചിരുന്നു ഹുണ്ടായ് സൊനാറ്റ എന്ന സില്‍വര്‍ നിറമുള്ള കാറിലാണ് അദ്ദേഹത്തെ അടക്കിയത്. മെയ് 28ന് നടന്ന സംഭവം ചീയുടെ അയല്‍ക്കാരിലൊരാള്‍ സംസ്‌കാര ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates