മെക്ക് ഡൊണാള്‍ഡ്‌സിലെ ജോലിക്കാരന്‍ ട്വിറ്ററില്‍ പങ്കുവെച്ച ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

മനം മടുപ്പിക്കുന്ന ആ ചിത്രങ്ങള്‍ മറ്റെവിടെ നിന്നുമുള്ളതല്ല, മെക്ക്‌ഡൊണാള്‍ഡ്‌സിലെ ഐസ്‌ക്രീം ഉണ്ടാക്കുന്ന യന്ത്രങ്ങളില്‍ നിന്നുള്ളവയാണിവ.
മെക്ക് ഡൊണാള്‍ഡ്‌സിലെ ജോലിക്കാരന്‍ ട്വിറ്ററില്‍ പങ്കുവെച്ച ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍
Updated on
1 min read

അമേരിക്കയിലെ പ്രമുഖ ഫുഡ് ആന്‍ഡ് ബവ്‌റിജസ് ബ്രാന്‍ഡായ മെക്ക് ഡോണാള്‍ഡ്‌സിലെ ജീവനക്കാരന്‍ ട്വിറ്ററില്‍ കുറച്ച് ചിത്രങ്ങള്‍ പങ്കുവെച്ചു. മനം മടുപ്പിക്കുന്ന ആ ചിത്രങ്ങള്‍ മറ്റെവിടെ നിന്നുമുള്ളതല്ല, മെക്ക്‌ഡൊണാള്‍ഡ്‌സിലെ ഐസ്‌ക്രീം ഉണ്ടാക്കുന്ന യന്ത്രങ്ങളില്‍ നിന്നുള്ളവയാണിവ.

യഥാര്‍ത്ഥത്തില്‍ നിങ്ങളെന്താണ് ഐസ്‌ക്രിം എന്ന പേരില്‍ കഴിക്കുന്നത്, അത് നിങ്ങളെ കാണിക്കുന്നുവെന്നേയുള്ളു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനോട് ആളുകള്‍ പലതരത്തിലാണ് പ്രതികരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്ത നിക്ക് എന്ന ജീവനക്കാരന്‍ ചിലതിനൊക്കെ മറുപടിയും നല്‍കുന്നുണ്ട്. മൂന്നു ദിവസം കൂടുമ്പോഴെങ്കിലും യന്ത്രങ്ങളെല്ലാം കഴുകാനുള്ള ഓട്ടോമാറ്റിക് സംവിധാനം മെക്ക്‌ഡോണാള്‍ഡിലുണ്ടെന്ന് ഓസ്റ്റിനോട് േ്രട അങ്ങനെ കഴുകാനാകില്ല എന്നു തന്നെയാണ് നിക്ക് പറയുന്നത്. 

എന്നാല്‍ ഈ ജീവനക്കാരന്‍ മെഷീനുകള്‍ വൃത്തിയാക്കാതെ മനപ്പൂര്‍വ്വമെടുത്ത ഫോട്ടോയാകാമെന്ന് ചോദിക്കുന്നവരോട് വൃത്തിഹീനമായ ട്രേയുടെ വിവിധ വശങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചാണ് നിക്ക് പ്രതികരിച്ചത്. നിക്കിന്റെ ട്വീറ്റിന് 14 ദിവസംകൊണ്ട് 13600 റീട്വീറ്റുകളും 15800 ലൈക്കുകളുമാണ് കിട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com