മേഗനും ഹാരിയും ബ്രിട്ടീഷ് രാജ്ഞിയുമെല്ലാമുണ്ട്, ആഡംബരത്തിനും കുറവില്ല, പക്ഷെ പ്രായം വെറും ആറ്; കാണാതെ പോകരുത് ഈ വീഡിയോ 

വാഹച്ചടങ്ങുകള്‍ എല്ലാം അതേപടി. വേദിയിലെ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ പോലും അതേപടി
മേഗനും ഹാരിയും ബ്രിട്ടീഷ് രാജ്ഞിയുമെല്ലാമുണ്ട്, ആഡംബരത്തിനും കുറവില്ല, പക്ഷെ പ്രായം വെറും ആറ്; കാണാതെ പോകരുത് ഈ വീഡിയോ 
Updated on
2 min read

ബ്രിട്ടീഷ് രാജവിവാഹത്തിന്റെ താളമേളങ്ങള്‍ കാതില്‍ നിന്ന് മാഞ്ഞിട്ടില്ല, ഇതിനിടെ കുട്ടികളുടെ ലോകത്തും നടന്നു ഒരു രാജ വിവാഹം. ഹാരി രാജകുമാരന്‍, വധു മേഗന്‍ മെര്‍ക്കിള്‍, രാജകുടുംബാംഗങ്ങള്‍, വിവാഹച്ചടങ്ങുകള്‍ എല്ലാം അതേപടി. വേദിയിലെ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ പോലും അതേപടി. ആഡംബരം ലവലേശം കുറവില്ല. എന്നാല്‍ വധൂവരന്മാര്‍ക്കുള്‍പ്പടെ കഥാപാത്രങ്ങള്‍ക്കെല്ലാം പ്രായം മൂന്നിനും ഏഴിനും ഇടയില്‍ മാത്രം. 

കിഡ്‌സ് ആര്‍ ജസ്റ്റ് ദി ക്യൂട്ടസ്റ്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഫോട്ടുഷൂട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ഇതിനോടകം ദശലക്ഷകണക്കിന് ആളുകള്‍ കണ്ട വീഡിയോ ആയിരകണക്കിന് പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. 

ഹാരിയേയും മേഗനെയും മാത്രമല്ല ഇവരുടെ വിവാഹം ആശീര്‍വദിച്ച മൈക്കിള്‍ പെറിയെയും ചാള്‍സ് രാജകുമാരന്‍, പത്‌നി കമീല, വധു മേഗന്‍ മെര്‍ക്കിളിന്റെ അമ്മ ഡോറിയ റാംഗ്ലണ്ട് തുടങ്ങിയവരെയുമെല്ലാം കുട്ടികള്‍ അനുകരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ എത്തിയ വേഷവിധാനങ്ങളും ആഘോഷങ്ങളില്‍ ഇവര്‍ പങ്കെടുത്ത രീതിയുമെല്ലാം അതേപടി പകര്‍ത്തി കുട്ടികള്‍ ഞെട്ടിച്ചിരിക്കുകയാണെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റിലെ വാക്കുകള്‍. 

ന്യൂയോര്‍ക്ക് ഫോട്ടോഗ്രാഫര്‍ ട്രിസിയ മെസേറക്‌സ് ആണ് ഈ ഫോട്ടോഷൂട്ടിന് പിന്നില്‍. മേഗനായി വേഷമിട്ടിരിക്കുന്നത് ഏഴു വയസ്സുകാരി നയ്യാ ഒട്ടേറോ ആണ് ഹാരിയായി ആറു വയസുകാരന്‍ ആന്‍ഡ്രൂ റോബര്‍ട്ടും. 48മണിക്കൂര്‍ കൊണ്ടാണ് ഈ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. ഹാരി-മേഗന്‍ വിവാഹത്തില്‍ പുറത്തുവന്നിട്ടുള്ള പ്രധാന ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഷൂട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com