യുവാവിന്റെ വയറ്റില്‍ എട്ട് സ്പൂണും രണ്ട് സ്‌ക്രൂ ഡ്രൈവറും ടൂത്ത് ബ്രഷും കത്തിയും; എക്‌സറെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

നാലു മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ മൂന്ന് സര്‍ജന്മാരുടെ പരിശ്രമത്തിലാണ് വയറ്റില്‍ നിന്ന് ഈ വസ്തുക്കളെ പുറത്തെടുത്തത്
യുവാവിന്റെ വയറ്റില്‍ എട്ട് സ്പൂണും രണ്ട് സ്‌ക്രൂ ഡ്രൈവറും ടൂത്ത് ബ്രഷും കത്തിയും; എക്‌സറെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍
Updated on
1 min read

ഷിംല; വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് സ്പൂണ്‍, കത്തി, സ്‌ക്രൂഡ്രൈവര്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പുറത്തെടുത്തു. ഹിമാചല്‍ പ്രദേശിലെ മാണ്ടി സ്വദേശിയായ 35 കാരനായ കറണ്‍ സെന്നിന്റെ വയറ്റിലാണ് ഇത്ര അധികം സാധനങ്ങള്‍ കുടുങ്ങിയത്. എട്ട് സ്പൂണ്‍, രണ്ട് സ്‌ക്രൂഡ്രൈവര്‍, രണ്ട് ടൂത്ത്ബ്രഷ്, കത്തി, വാതിലിന്റെ കൊളുത്ത് എന്നിവയാണ് ഇയാളുടെ വയറ്റിലുണ്ടായിരുന്നത്. മാനസികപ്രശ്‌നങ്ങളുള്ള ഇയാള്‍ ഇവ വിഴുങ്ങുകയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

വയറ്റിലെ അസുഖത്തിനെ തുടര്‍ന്നാണ് ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെന്നിനെ പ്രവേശിപ്പിക്കുന്നത്. അതിന് മുന്‍പ് വയറ്റില്‍ കുരുവുണ്ടെന്ന് പറഞ്ഞ് വീടിന് സമീപമുള്ള ഒരു ഡോക്ടറെ സെന്‍ കാണിച്ചിരുന്നു. പരിശോധനയില്‍ വയറ്റില്‍ കത്തിയുള്ളതായി കണ്ടെത്തുകയും ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ആശുപത്രിയില്‍ വെച്ച് നടത്തിയ എക്‌സറേയിലാണ് കത്തി മാത്രമല്ല പല വസ്തുക്കളും വയറ്റിലുണ്ടെന്ന് മനസിലാക്കുന്നത്. നാലു മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ മൂന്ന് സര്‍ജന്മാരുടെ പരിശ്രമത്തിലാണ് വയറ്റില്‍ നിന്ന് ഈ വസ്തുക്കളെ പുറത്തെടുത്തത്. ഇത് വളരെ അപൂര്‍വമായ സംഭവമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗി അപകടനില തരണം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com