വഴുതനങ്ങ കറിയില്‍ നിന്ന് കിട്ടിയത് ചത്ത എലി: പ്രമുഖ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ദമ്പതികള്‍ ആശുപത്രിയില്‍

ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്ന് പല്ലിവാലും പാറ്റച്ചിറകും ഒക്കെ കിട്ടുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്.
വഴുതനങ്ങ കറിയില്‍ നിന്ന് കിട്ടിയത് ചത്ത എലി: പ്രമുഖ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ദമ്പതികള്‍ ആശുപത്രിയില്‍
Updated on
1 min read

വാറങ്കല്‍: ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്ന് പല്ലിവാലും പാറ്റച്ചിറകും ഒക്കെ കിട്ടുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു ചത്ത എലിയെ മുഴുവനായും കിട്ടിയാല്‍ എന്ത് ചെയ്യും. കഴിച്ച ഭക്ഷണം ഒന്നടങ്കം ആമാശയത്തില്‍ നിന്നും പുറത്തേക്ക് ചാടും. തെലങ്കാനയിലെ വാറങ്കലില്‍ ഉള്ള ഒരു പ്രമുഖ ഹോട്ടലില്‍ നിന്നാണ് ദമ്പതികള്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.

കഴിഞ്ഞ ദിവസം അക്ഷയ് ടിഫിന്‍സ് എന്ന ഹോട്ടലില്‍ തന്റെ ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു രമേഷ്. ഓര്‍ഡര്‍ ചെയ്ത വഴുതനങ്ങ കറിക്കൊപ്പം ചത്ത എലിയെ കിട്ടിയ ഇദ്ദേഹം ഞെട്ടിപ്പോയി. എലിയെ വാലില്‍ പിടിച്ച് ഉയര്‍ത്തിയ അദ്ദേഹം മാനേജ്‌മെന്റിനെ വിവരം അറിയിച്ചു. മാനേജ്‌മെന്റിനും രമേഷിനും ഇടയില്‍ എന്താണ് സംഭവിച്ചത് എന്നറിയില്ല.

ചത്ത എലിയെ ഒരു പ്ലാസ്റ്റിക് കവറിലാക്കി രമേഷ് അവിടെ നിന്ന് ഇറങ്ങിപ്പോവുകയാണുണ്ടായത്. നിമിഷ നേരം കൊണ്ട് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വയറലാവുകയും ചെയ്തു. വീഡിയോ കണ്ട ആരോ കോര്‍പ്പറേഷന്‍ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ഏതായാലും രമേഷും ഭാര്യയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

'ഞാന്‍ അക്ഷയ് ടിഫിന്‍സിന്റെ അടുക്കള പരിശോധിച്ചപ്പോള്‍ അവിടെ ശുചിത്വമുള്ള അവസ്ഥയായിരുന്നു. പക്ഷേ ഹോട്ടല്‍ സീല്‍ ചെയ്തിട്ടുണ്ട്. ലാബ് പരിശോധനയ്ക്കായി കറിയുടെ സാംപിളും ശേഖരിച്ചു. പരിശോധനാ ഫലം വന്നതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും'- ജിഡബ്ല്യൂഎസി ഹെല്‍ത്ത് ഓഫിസര്‍ രാജ റെഡ്ഡി പറഞ്ഞു. ഏതായാലും കോര്‍പ്പറേഷന്‍, ഹോട്ടലിന് 10000 രൂപ പിഴ ചുമത്തുകയും സ്ഥാപനം അന്നേദിവസം തന്നെ അടപ്പിക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com