വിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണ്ണം, ക്ഷേത്രം അലങ്കരിക്കാന്‍ രണ്ടരക്കോടിയുടെ നോട്ടുകളും: ഇതെല്ലാം വഴിപാടായി കിട്ടിയത്

വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് കോടികള്‍ ചെലവാക്കിക്കൊണ്ടുള്ള നവരാത്രി ആഘോഷം.
വിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണ്ണം, ക്ഷേത്രം അലങ്കരിക്കാന്‍ രണ്ടരക്കോടിയുടെ നോട്ടുകളും: ഇതെല്ലാം വഴിപാടായി കിട്ടിയത്
Updated on
1 min read

വിശാഖപട്ടണം: ഉത്തരേന്ത്യക്കാരുടെ പ്രധാന ആക്ഷോഷങ്ങളിലൊന്നാണ് നവരാത്രി ഉത്സവം. ദീപാലംഗാരങ്ങളും മധുരപലഹാരങ്ങളുമൊക്കെയായി ദേവിക്ഷേത്രങ്ങളുടെ പരിസരങ്ങള്‍ ഒരുങ്ങാറുണ്ട് ഈ സമയത്ത്. വിശാഖപട്ടണത്തെ ഒരു ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും ദേവീവിഗ്രഹവും അലങ്കരിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളുമാണ്.

വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് കോടികള്‍ ചെലവാക്കിക്കൊണ്ടുള്ള നവരാത്രി ആഘോഷം. ക്ഷേത്രത്തിലെ ദേവീവിഗ്രഹത്തെ അണിയിക്കാന്‍ ഇക്കുറി നാലരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി ലഭിച്ചത്. ക്ഷേത്രം അലങ്കരിക്കാന്‍ വേണ്ടി രണ്ടരക്കോടി രൂപയുടെ കറന്‍സി നോട്ടുകളും ലഭിച്ചു.

ഞായറാഴ്ച്ച പ്രത്യേക പൂജകള്‍ക്ക് ശേഷം സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാട ഉപയോഗിച്ച് ദേവീവിഗ്രഹത്തെ അണിയിച്ചൊരുക്കി. ദേവീ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് ഇവിടെ പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന ആചാരമാണ്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല വിദേശ കറന്‍സികളും ഇതിനായി ഉപയോഗിക്കാറുണ്ട്. പക്ഷേ ഇത്രയധികം സ്വര്‍ണ്ണവും പണവും വഴിപാടായി ലഭിക്കുന്നത് ആദ്യമാകും. ഈ വര്‍ഷം നവരാത്രി പൂജകളോടനുബന്ധിച്ച് ഇരുനൂറോളം ഭക്തരാണ് സ്വര്‍ണവും പണവും വഴിപാടായി സമര്‍പ്പിച്ചതെന്നാണ് വിവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com