

ഇന്ന് പലര്‍ക്കും വിവാഹം വ്യത്യസ്തതയുടെ കൂടി ആഘോഷമാണ്. ഏറ്റവും വ്യത്യസ്തമായ രീതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഇതിനിടെ അല്‍പം ചിലവേറിയ വിവാഹസല്‍ക്കാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ സ്വദേശികളായ ഉദ്ദിതും പ്രതിശ്രുത വധു സെയ്‌ലിയുമാണ് അതിഥികളെ അളവറ്റ് സന്തോഷിപ്പിക്കാനൊരുങ്ങുന്നത്.
വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ജാക്ക് ഡാനിയേല്‍സ് വിസ്‌കിയാണ് ഇവര്‍ വിവാഹത്തിന് അതിഥികള്‍ക്ക് നല്‍കുന്നത്. തങ്ങളുടെ വിവാഹം ഏറ്റവും ഗംഭീരമാക്കാന്‍ പ്രത്യേകം തയ്യാറാക്കിയ, എട്ട് ലക്ഷം രൂപ വിലവരുന്ന വിസ്‌കി തന്നെയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്.
10,000 ഡോളറും ടാക്‌സുമാണ് ഒരു ബാരല്‍ ജാക്ക് ഡാനിയേല്‍ വിസ്‌കിയുടെ വില. ഒരു ബാരലില്‍ 200 മുതല്‍ 225 കുപ്പികള്‍വരെയാണ് ഉണ്ടാകുക. ഇതുവരെ ലഭിക്കാത്ത ഫ്‌ളേവറുകളോടെയും സവിശേഷതകളോടെയുമാകും കമ്പനി മദ്യം നിര്‍മിച്ചുനല്‍കുക.
വിവാഹത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് കുപ്പികള്‍ സമ്മാനിക്കാനാണ് ഇവരുടെ പരിപാടി. ബാച്ചിലേഴ്‌സ് പാര്‍ട്ടി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്കും മദ്യം വിളമ്പും. നവംബര്‍ 14നാണ് വിവാഹം നടക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് കമ്പനിക്ക് ഇത്തരത്തിലൊരു ഓര്‍ഡര്‍ ലഭിക്കുന്നത്. വ്യക്തിഗതമായി രൂപകല്‍പ്പന ചെയ്ത മദ്യം ഉള്‍ക്കൊള്ളുന്ന കുപ്പികളില്‍ പ്രത്യേക ലോഗോ, അതോടൊപ്പം സന്ദേശം എന്നിവയും ഉണ്ടാകും. ജാക്ക് ഡാനിയേല്‍ എന്ന വിശിഷ്ടമദ്യത്തിന്‍രെ ആരാധകര്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒരു വാര്‍ത്ത തന്നെയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates