എതിര്‍ ലിംഗത്തോട് കാണിക്കേണ്ട ബഹുമാനത്തേകുറിച്ച് പല ചര്‍ച്ചകള്‍ക്കിടയിലും അഭിപ്രായം ഉയര്‍ന്നുവരാറുണ്ട്. ലൈംഗിക ആക്രമണ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സത്രീയോട് കാണിക്കേണ്ട മര്യാദകളെകുറിച്ചും അവളുടെ അവകാശങ്ങളെകുറിച്ചും എല്ലാവരും വാചാലരാകും. മക്കളെ ചെറുപ്പം മുതല്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കണമെന്നതിലേക്കാണ് പല ആശയങ്ങളും എത്തിപ്പെടുന്ന്ത്. എന്നാല്‍ കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകത്തില്‍ സ്ത്രീകളെ എങ്ങനെയാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് നോക്കിയിട്ടുണ്ടോ? ഇന്ത്യന്‍ പാഠപുസ്തകഭാഗങ്ങള്‍ പരിശോദിച്ചാല്‍ ഇത് വ്യക്തമാകും. ലൈംഗിക വിദ്യാഭ്യാസത്തില്‍ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് സംഭവിച്ച പാളിച്ചകള്‍...
വൈരൂപ്യമുള്ളവര്‍ക്ക് കൂടുതല്‍ സ്ത്രീധനം
മഹാരാഷ്ട്രയില്‍ 12 ക്ലാസ്സിലേ സോഷ്യോളജി പാഠപുസ്തകത്തിലാണ് ഇത്തരത്തിലൊരു ആശയം ഉള്‍കൊള്ളിച്ചിരിക്കുന്നത്. വിവാഹസമയം സ്ത്രീധനം ആവശ്യപ്പെടുന്നതിന്റെ കാരണം പെണ്‍കുട്ടിയുടെ വൈരൂപ്യവും വൈകല്യവുമാണെന്നാണ് ഈ പുസ്തകം കുട്ടികളെ പഠിപ്പിക്കുന്നത്. ഹയര്‍ സെകന്‍ഡറി സര്‍ട്ടിഫിക്കറ്റ് ബോര്‍ഡ് പരീക്ഷയ്ക്കായി തയ്യാറാകുന്ന കുട്ടികളാണ് ഈ പാഠഭാഗങ്ങള്‍ ഹൃദിസ്തമാക്കുന്നത്. ' ഒരു പെണ്‍കുട്ടി വിരൂപയോ വികലാംഗയോ ആണെങ്കില്‍ അവള്‍ക്ക് വിവാഹം കഴിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അവളെ വിവാഹം ചെയ്യാണ് ചെറുക്കനും അവന്റെ വീട്ടുകാരും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടും. നിസഹായരായി പോകുന്ന ഇത്തരം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു', പുസ്തകത്തില്‍ സ്ത്രീധനത്തെകുറിച്ച് അപക്വമായ പരാമര്‍ശം നടത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
സ്ത്രീയുടെ ഘടന 36'-24'-36'
സിബിഎസ്ഇ സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളില്‍ സ്ത്രീയുടെ അനുയോജ്യമായ ഘടനയായി പറയുന്നത് 36'-24'-36' എന്നാണ്. ' അതുകൊണ്ടാണ് ലോകസുന്തരി, വിശ്വസുന്ദരി മത്സരങ്ങള്‍ക്ക് ഇത്തരം ശരീരഘടനയും മാനദണ്ഡമാക്കുന്നത്', പുസ്തകത്തില്‍ പറയുന്നു. സ്ത്രീകളുടെ ഇടുപ്പെല്ല് കൂടുതല്‍ വിസ്തൃതിയുള്ളതും കാല്‍മുട്ടുകള്‍ക്കിടയില്‍ അകലമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. ഇതാണ് സ്ത്രീകള്‍ക്ക് ശരിയായി ഓടാന്‍ കഴിയാത്തതിന്റെ കാരണമായി പരാമര്‍ശിച്ചിരിക്കുന്നത്. ഒരു സ്വകാര്യ പ്രസാധകന്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഇത്തരം വിവേചനാപരമായ സെക്‌സിസ്റ്റ് ആശയങ്ങള്‍ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തുകയും പുസ്തകം തെറ്റാണെന്ന് ചൂണ്ടികാട്ടുകയും ചെയ്തിരുന്നു.
സ്ത്രീകള്‍ പുരുഷന്‍മാരുടെ തൊഴിലുകളിലേക്ക് കടക്കുന്നു
2015ല്‍ ഛത്തീസ്ഗഢിലെ ഒരു യുവ അധ്യാപികയാണ് പാഠഭാഗത്തിലെ തെറ്റായ ഈ പരാമര്‍ശം ചൂണ്ടികാട്ടി സംസ്ഥാനത്തെ വനിതാ കമ്മീഷണില്‍ പരാതിപ്പെട്ടത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട പുസ്തകത്തില്‍ തൊഴിലിലായ്മയുടെ കാരണമായി പ്രതിപാദിച്ചിരിക്കുന്നത് സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയതിനെയാണ്. ' സ്വാതന്ത്രം ലഭിക്കുന്നതിന് മുമ്പ് വളരെ കുറച്ച് സ്ത്രീകള്‍ക്ക് മാത്രമേ തൊഴില്‍ ഉണ്ടായിരുന്നൊള്ളു. എന്നാല്‍ ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കപ്പെടുന്നു. ഇതാണ് പുരുഷന്‍മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകാന്‍ കാരണം', പുസ്തകത്തില്‍ പറയുന്നു. ഈ പാഠഭാഗം പുസ്തകത്തില്‍ നിന്ന് പിന്‍വലിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കേധാര്‍ കശ്യപ് പറഞ്ഞു.
കഴുതകള്‍ വീട്ടമ്മമാരെ പോലെയാണ്
രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഇറക്കിയ 2006ലെ ഹിന്ദി പാഠപുസ്തകത്തിലാണ് വീട്ടമ്മമാരെ കഴുതകളോട് താരതമ്യം ചെയ്തിട്ടുള്ളത്. ' കഴുത വീട്ടമ്മയെപോലെയാണ്... ദിവസം മുഴുവന്‍ അത് കഷ്ടപ്പെടണം, ചിലപ്പോള്‍ ഭക്ഷണവും വെള്ളവും വേണ്ടെന്ന് വയ്‌ക്കേണ്ടിവരും. പക്ഷെ ഒരുതരത്തില്‍ കഴുതയാണ് മെച്ചം. വീട്ടമ്മ ചിലപ്പോഴൊക്കെ പരാതികള്‍ പറയുകയും സ്വന്തം വീട്ടിലേക്ക് മടങ്ങിപോവുകയുമൊക്കെ ചെയ്യും, എന്നാല്‍ ഒരു കഴുത ഒരിക്കലും യജമാനനോട് വഞ്ചന കാട്ടില്ല', ഒന്‍പതാം ക്ലാസ്സിലെ പാഠപുസ്തക ഭാഗം പറയുന്നത് ഇങ്ങനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates