

സൗന്ദര്യസങ്കല്‍പം എന്നുള്ളത് ആളുകളുടെ കാഴ്ചപ്പാട് അനുസരിച്ച് വ്യത്യസ്തമായിരിക്കും. സൗന്ദര്യം ഹൃദയത്തിനാണ് എന്ന് പറയുമെങ്കിലും പൊതുവായ ചില നിബന്ധനകളൊക്കെ സാധാരണ ആളുകള്‍ സൗന്ദര്യം അളക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കാറുണ്ട്. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയാണെന്ന് ഒരാളെ സയന്‍സ് തന്നെ ചൂണ്ടിക്കാണിക്കുകയാണെങ്കിലോ...
അറിയപ്പെടുന്ന മോഡലായ ബെല്ല ഹാഡിഡ് ആണ് ഗ്രീക്ക് ഗണിതശാസ്ത്രം കണ്ടെത്തിയ ആ സുന്ദരി. സൗന്ദര്യത്തെ അളക്കാനുള്ള അവരുടെ പ്രത്യേകതരം അനുപാതത്തിന്റെ അടിസ്ഥനത്തിലാണ് ബെല്ല ഏറ്റവും മികച്ച സുന്ദരിയായത്. ശാസ്ത്രീയ സൂത്രവാക്യം ഉപയോഗിച്ച് സൗന്ദര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗ്രീക്ക് പണ്ഡിതന്മാര്‍ പ്രയോഗിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് മുഖത്തിന്റെ അനുപാതങ്ങള്‍ കണക്കാക്കുന്നത്.
ഗ്രീക്ക് പണ്ഡിതന്‍മാരുടെ ഗോള്‍ഡന്‍ റേഷ്യോയുടെ അടിസ്ഥാനത്തില്‍ ബെല്ലയുടെ മുഖം 94.35 ശതമാനം പരിപൂര്‍ണ്ണമാണ്. ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ സുന്ദരി മോഡലായ ദിവ ബിയോണ്‍സ് ആണ്. 92.44 ശതമാനം സുന്ദരിയാണവര്‍. 91. 81 ശതമാനത്തോടെ പോപ് സ്റ്റാര്‍ അരീന ഗ്രാന്‍ഡ് ആണ് മൂന്നാം സ്ഥാനത്തെത്തയത്.
ഈ ഗോള്‍ഡന്‍ റേഷ്യോയുടെ അടിസ്ഥാനത്തില്‍ ബെല്ല ഹാഡിഡ് തന്നെയാണ് എല്ലാ തരത്തിലും സുന്ദരിയെന്ന് ഇവര്‍ വിലയിരുത്തി. ബെല്ലയുടെ മുഖത്തിന് എല്ലാവിധത്തിലുള്ള ഫിസിക്കല്‍ പൂര്‍ണതയുമുണ്ടെന്ന് ശാസ്ത്രജ്ഞരിലൊരാളായ ഡോക്ടര്‍ ജൂലിയന്‍ വ്യക്തമാക്കി. അവരുടെ താടിക്ക് മാത്രം 99.7 ശതമാനം പെര്‍ഫെക്ഷന്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates