'സന്തോഷത്തിന് മെഴ്‌സിഡസ് വേണ്ട', അച്ഛന്റെ സൈക്കിള്‍ കണ്ട് തുളളിച്ചാടുന്ന പെണ്‍കുട്ടി, ഒന്നിച്ച് പ്രാര്‍ത്ഥന ( വീഡിയോ)

ഇഷ്ടമുളള കളിപ്പാട്ടങ്ങള്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ തുളളിച്ചാടുന്നത് സ്വാഭാവികമാണ്
'സന്തോഷത്തിന് മെഴ്‌സിഡസ് വേണ്ട', അച്ഛന്റെ സൈക്കിള്‍ കണ്ട് തുളളിച്ചാടുന്ന പെണ്‍കുട്ടി, ഒന്നിച്ച് പ്രാര്‍ത്ഥന ( വീഡിയോ)
Updated on: 
1 min read

ഇഷ്ടമുളള കളിപ്പാട്ടങ്ങള്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ തുളളിച്ചാടുന്നത് സ്വാഭാവികമാണ്. അവരുടെ ആഹ്ലാദം കാണുമ്പോള്‍ മാതാപിതാക്കളുടെ സന്തോഷം ഇരട്ടിയാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

'സന്തോഷത്തിന് മെഴ്‌സിഡസ് കാര്‍ ആവശ്യമില്ല'- എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിഡിയോയില്‍ കാണുന്ന സ്ഥലം ഏതാണെന്ന് വ്യക്തമല്ല. അച്ഛന്‍ വാങ്ങിച്ച സൈക്കിള്‍ കണ്ട് തുള്ളിച്ചാടുന്ന പെണ്‍കുട്ടിയ കണ്ട് ഈ പിതാവിന്റെ മുഖത്തും സന്തോഷം വിടരുകയാണ്. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് പ്രാര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടിയെയും അച്ഛനെയും തിരിച്ചറിഞ്ഞാല്‍ അറിയിക്കണമെന്നും ആ കുട്ടിക്ക് പുതിയ സൈക്കിള്‍ വാങ്ങി നല്‍കുന്നതാണെന്നും വീഡിയോ പങ്കുവെച്ച ഭാരത് ദിലീപ് ആമുഖമായി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER