കന്നഡ സീരിയലിലെ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ധാവന്‍കരയിലാണ് സംഭവം. പ്രാര്‍ത്ഥന എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. ഒരു പ്രശ്‌സത കന്നഡ ചാനലില്‍ സംപ്രക്ഷണം ചെയ്യുന്ന നന്ദിനി എന്ന സീരിയലിലെ രംഗം അനുകരിച്ചതാണ് മരണകാരണം. ഈ മാസം 11-ാം തിയതി നടന്ന സംഭവം ഇതുവരെ പുറംലോകം അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ പിന്നെയാണ് ഇത് വാര്‍ത്തയായത്.
നന്ദിനി സിരിയലിലെ കഥാപാത്രം സ്വയം തീകൊളുത്തുന്നതും അത് അണയ്ക്കാനായി കഷ്ടപ്പെടുന്നതുമായ ഒരു രംഗം കണ്ടതിന് ശേഷമാണ് പെണ്‍കുട്ടിയും സ്വയം തീകൊളുത്തിയത്. ഇത്തരത്തിലൊരു സംഭവം ഇനിയുണ്ടാകാതിരിക്കാന്‍ മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കാനാണ് മകളുടെ മരണകാരണം എല്ലാവരും അറിയണമെന്ന് കരുതിയതെന്ന് പ്രാര്‍ത്ഥനയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇത്തരം സംഭവും ഉണ്ടായത് വളരെ സങ്കടകരമാണെന്നും ഇത്തരം രംഗങ്ങള്‍ക്ക് മുമ്പും ശേഷവും ഡിസ്‌ക്ലെയ്മര്‍ നല്‍കാറുണ്ടെങ്കിലും അത് ഫലിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും കര്‍ണാടക ടെലിവിഷന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റവി കിരണ്‍ അഭിപ്രായപ്പെട്ടു. സീരിയലിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ഉദ്ദേശത്തോടെയല്ല ഇങ്ങനെയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നും കഥയെ കൂടുതല്‍ ആകര്‍ഷകമാക്കാനായാണ് ഇത്തരം കഥാഗതികള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates