

ചെവിക്കുള്ളില്‍ ഉറുമ്പടക്കമുള്ള ചെറു പ്രാണികൾ കടക്കാറുണ്ട്. അവയെ പുറത്തെടുത്തില്ലെങ്കിൽ വലിയ അസ്വസ്ഥതയാണ്. ചെവിയിൽ അണുബാധയടക്കമുണ്ടാക്കാൻ ഇത്തരം പ്രാണികൾ ധാരാളം മതി. ചെവിയിൽ കയറിയ ജീവി കുടുങ്ങിക്കിടക്കുക മാത്രമല്ല കൂടുകെട്ടി താമസമാക്കിയാലോ! കേൾക്കുമ്പോൾ അമ്പരപ്പുണ്ടാക്കുമെങ്കിലും സംഗതി സത്യമാണ്.
ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. അസാധാരണമായ തരത്തില്‍ ചെവി വേദനയും അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്ത്രീ സിചുവാനിലെ മിയാന്‍യാങ് എന്ന ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.
സംഗതി എന്താണെന്ന് ആദ്യം ഡോക്ടര്‍മാര്‍ക്ക് മനസിലായില്ല. എന്നാല്‍ പിന്നീട് 'ഓട്ടോസ്‌കോപി' ചെയ്തു നോക്കിയപ്പോള്‍ ചെവിക്കകത്ത് ഒരു എട്ടുകാലിയെ അവര്‍ കണ്ടെത്തുകയായിരുന്നു. അതും ജീവനുള്ള ഒരെണ്ണം.
ഏഴ് ദിവസത്തോളമായി ചെവിക്കുള്ളില്‍ ഇത് പെട്ടിട്ട്. ജീവന് ഭീഷണിയൊന്നും ഉയരാഞ്ഞതിനാല്‍ തന്നെ, അത് ചെവിക്കകത്തെ കനാലിനുള്ളില്‍ വല കെട്ടി താമസം തുടങ്ങുകയായിരുന്നു. ഓട്ടോസ്‌കോപ്പിയിലൂടെ ഡോക്ടര്‍മാര്‍ കണ്ട ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ.
ചെറിയ എട്ടുകാലിയായിരുന്നതിനാൽ തന്നെ അത് ചെവിക്കകത്ത് കാര്യമായ തകരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും, ഭാഗ്യം കൊണ്ടു മാത്രമാണ് കേള്‍വിത്തകരാറ് സംഭവിക്കാഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പിന്നീട് മരുന്നൊഴിച്ച് മയക്കിയ ശേഷം ഇവര്‍ എട്ടുകാലിയെ പുറത്തെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates