സ്‌നീക്കേഴ്‌സ് ഒക്കെ ഔട്ട് ആയി, പുതിയ ട്രെന്‍ഡ് ബൂട്ട്‌സ്; എങ്ങനെ സ്‌റ്റൈലായി ബൂട്ട്‌സ് ധരിക്കാം 

മിഷേല്‍ ഒബാമയുടെ മുട്ട് വരെയുള്ള തിളങ്ങുന്ന ബൂട്ട്‌സായിരുന്നു ഇതിലെ ട്രെന്‍ഡ്‌സെറ്റര്‍
സ്‌നീക്കേഴ്‌സ് ഒക്കെ ഔട്ട് ആയി, പുതിയ ട്രെന്‍ഡ് ബൂട്ട്‌സ്; എങ്ങനെ സ്‌റ്റൈലായി ബൂട്ട്‌സ് ധരിക്കാം 
Updated on
1 min read

ഫാഷന്‍ ലോകത്ത് ഏറ്റവും ട്രെന്‍ഡിയായി മുന്നേറുന്നത് ബൂട്ട്‌സ് ലുക്ക് ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മോഡേണ്‍ വേഷങ്ങള്‍ക്കൊപ്പം മാത്രമല്ല സാരിക്കൊപ്പം പോലും സ്‌നീക്കേഴ്‌സ് ധരിച്ചിരുന്ന ട്രെന്‍ഡിനെ പിന്തള്ളിയാണ് ബൂട്ട്‌സ് സ്ഥാനംപിടിച്ചിരിക്കുന്നത്. 

ഷോര്‍ട്ട് ഡ്രസ്സുകള്‍ക്കൊപ്പം മാത്രമല്ല ഗൗണുകള്‍ക്കൊപ്പം പോലും ബൂട്ട്‌സ് ധരിക്കുന്നതാണ് ഇപ്പോള്‍ ഫാഷന്‍ രംഗത്തെ ഏറ്റവും പുതിയ ട്രെന്‍ഡ്. ഫാഷന്‍ റാംപുകളില്‍ കണ്ടുതുടങ്ങിയ ഈ ട്രെന്‍ഡ് സെലിബ്രിറ്റികളും ഏറ്റെടുക്കുകയായിരുന്നു. 

മിഷേല്‍ ഒബാമയുടെ മുട്ട് വരെയുള്ള തിളങ്ങുന്ന ബൂട്ട്‌സായിരുന്നു ഇതിലെ ട്രെന്‍ഡ്‌സെറ്റര്‍. മഞ്ഞ ഗൗണിനൊപ്പം മിഷേലിന്റെ ബൂട്ട്‌സ് ലുക്ക് അതിഗംഭീരമായിരുന്നെന്നാണ് ഫാഷന്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. 

ട്രെന്‍ഡിന് പിന്നാലെ പാഞ്ഞ് ബൂട്ട് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും ഫാഷന്‍ ലോകം ഓര്‍മിപ്പിക്കുന്നുണ്ട്. ബൂട്ട്‌സില്‍ മാച്ചിങ് കണ്ടെത്താന്‍ ശ്രമിക്കരുത് എന്നാണത്. ഡ്രസ്സുമായി യോജിക്കുന്ന കളറിലുള്ള ബൂട്ട്‌സ് അഥവ ഡ്രസ്സിലെ മറ്റ് എലമെന്റ്‌സുമായി ചേരുന്ന ബൂട്ട്‌സ് തിരഞ്ഞെടുക്കുന്നത് തെറ്റായ തീരുമാനമാണെന്നാണ് ഡിസൈനര്‍ നച്ചികെറ്റ് ബാര്‍വേ പറയുന്നത്. പൊക്കം കുറഞ്ഞവര്‍ കണങ്കാല്‍ വരെയുള്ള ബൂട്ട്‌സ് തിരഞ്ഞെടുക്കരുതെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com