സൗന്ദര്യറാണിയായി തിരഞ്ഞെടുത്ത വാര്‍ത്ത കേട്ടതും സുന്ദരിയുടെ ബോധം പോയി; സന്തോഷം കൊണ്ടെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

മിസ്ഗ്രാന്റ് ഇന്റര്‍നാഷ്ണല്‍ ഗോസ് ടു.... സ്വന്തം പേര് കേട്ടതും സന്തോഷം കൊണ്ട് ക്ലാര സോസ(24)യുടെ ബോധം പോയി.  അല്‍പ്പസമയത്തിന് ശേഷം ബോധം വന്ന് എഴുന്നേറ്റ ക്ലാര സന്തോഷക്കണ്ണീരോടെയാണ് കിരീടം 
സൗന്ദര്യറാണിയായി തിരഞ്ഞെടുത്ത വാര്‍ത്ത കേട്ടതും സുന്ദരിയുടെ ബോധം പോയി; സന്തോഷം കൊണ്ടെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
Updated on
1 min read

മിസ്ഗ്രാന്റ് ഇന്റര്‍നാഷ്ണല്‍ ഗോസ് ടു.... സ്വന്തം പേര് കേട്ടതും സന്തോഷം കൊണ്ട് ക്ലാര സോസ(24)യുടെ ബോധം പോയി.  അല്‍പ്പസമയത്തിന് ശേഷം ബോധം വന്ന് എഴുന്നേറ്റ ക്ലാര സന്തോഷക്കണ്ണീരോടെയാണ് കിരീടം ഏറ്റുവാങ്ങിയത്.  അന്തിമ വിധിപ്രഖ്യാപനം വരുമ്പോള്‍  ഫസ്റ്റ് റണ്ണര്‍ അപായ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയോടൊപ്പം സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു ക്ലാര. ഇരുവരും കൈകോര്‍ത്ത് പിടിച്ച് നില്‍ക്കുന്നതിനിടെ സന്തോഷം താങ്ങാനാവാതെ ക്ലാര ബോധംകെട്ട് വീണു. താങ്ങിനിര്‍ത്താന്‍ മീനാക്ഷി ശ്രമിച്ചുവെങ്കിലും നടന്നില്ല.

 വിജയിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന അഭിമുഖത്തില്‍ തനിക്കൊരു ഹൃദയാഘാതം വരുന്നത് പോലെ തോന്നുന്നുവെന്നും ഡോക്ടറെ കാണണമെന്നും ക്ലാര ആവശ്യപ്പെട്ടിരുന്നു. 

അഭിമുഖത്തില്‍ യുദ്ധവും അക്രമവും അവസാനിപ്പിക്കുന്നതിനായി സമാധാന സന്ദേശവുമായി പോകുന്നതിന് അവസരം ലഭിച്ചാല്‍ എവിടേക്ക് പോകാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് യുഎസിലേക്ക് എന്നായിരുന്നു ക്ലാരയുടെ ഉത്തരം.

ട്രംപിനെ നേരില്‍ കണ്ട് ശാന്തിയുടെയും സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ദൂതനാവൂ എന്നായിരിക്കും താന്‍ പറയുകയെന്നും ധൈര്യസമേതം നിന്ന് പറഞ്ഞ ശേഷമാണ് വിജയിയായത് അറിഞ്ഞ് ബോധം കെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com