ചേർത്തല പൂച്ചാക്കലിൽ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ

മുഖ്യമന്ത്രി വിഡി സതീശനുമായും രാഹുൽ മാങ്കൂട്ടത്തിലുമായും അടുത്ത ബന്ധമുള്ള യൂത്ത് കോൺഗ്രസ് നേതാവാണ് പിടിയിലായ ഷമീർ
Shameer
Shameer
Edited By:
Updated on: 
1 min read

ആലപ്പുഴ: ചേർത്തല പൂച്ചാക്കലിൽ കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമായ ഷമീർ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10.50-ഓടെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാക്കേ കവലയിലായിരുന്നു സംഭവം.

ജില്ലാ ഡാൻസാഫ് ടീമും പൂച്ചാക്കൽ പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരെയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മാനപ്പുറം സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഷമീർ (38), മാനപ്പുറം സ്വദേശികളായ അലി ജുവ്ഹർ (24), കൃഷ്ണകുമാർ (23), പൂച്ചാക്കൽ സ്വദേശികളായ സലാഹുദ്ദീൻ അയ്യൂബ് (24), മുഹമ്മദ് അസ്ലം (23) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ഷമീർ ഷാനിമോൾ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നയാളാണ്. മുഖ്യമന്ത്രി വിഡി സതീശനുമായും രാഹുൽ മാങ്കൂട്ടത്തിലുമായും അടുത്ത ബന്ധമുള്ള യൂത്ത് കോൺഗ്രസ് നേതാവാണ് പിടിയിലായ ഷമീർ.

Summary

In a major drug bust at Poochakkal near Cherthala in Alappuzha, the district DANSAF team and local police seized 11.6 kg of ganja being smuggled in a car and arrested five people, including a local Youth Congress leader.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER