ചേർത്തലയിൽ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമം; ഇതരസംസ്ഥാനക്കാരനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

പ്രതിയുടെ പക്കൽ നിന്ന് ബംഗാളിലേക്കുള്ള ഒരു ട്രെയിൻ ടിക്കറ്റ് മാത്രമാണ് നിലവിൽ കണ്ടെടുത്തത്
Cherthala Temple Theft
Cherthala Temple Theft
Edited By:
Updated on: 
1 min read

ആലപ്പുഴ: ചേർത്തല പൊള്ളഘണ്ടാകർണ ക്ഷേത്രത്തിൽ കവർച്ചാശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.

ക്ഷേത്ര പരിസരത്തുനിന്ന് സംശയകരമായ രീതിയിൽ ശബ്ദം കേട്ട് ഉണർന്ന പ്രദേശവാസികൾ എത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കുന്നയാളെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് വിവരം ചേർത്തല പൊലീസിനെ അറിയിക്കുകയും പ്രതിയെ പൊലീസിന് കൈമാറുകയും ചെയ്തു. പിടിയിലായ വ്യക്തി ബധിരനായതിനാൽ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതിയുടെ പക്കൽ നിന്ന് ബംഗാളിലേക്കുള്ള ഒരു ട്രെയിൻ ടിക്കറ്റ് മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ചേർത്തല പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Summary

Locals in Cherthala, Alappuzha, caught a migrant individual who attempted to break open the donation box (bhandaram) at the Poll Ghandakarna Temple and handed him over to the police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER