'എത്ര നിയമോപദേശം ലഭിച്ചാലും മണർകാട് പള്ളി മലങ്കര സഭയുടേത്'; രമേശ് ചെന്നിത്തലയ്ക്ക് മുന്നിൽ പരാതി തുറന്നുപറഞ്ഞ് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി

Fr Dr Thomas Varghese Amayil
Fr Dr Thomas Varghese Amayil
Edited By:
Updated on: 
1 min read

ആലപ്പുഴ: പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയുടെ പരാതിയും അതൃപ്തിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുന്നിൽ തുറന്നുപറഞ്ഞ് സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ. എത്ര നിയമോപദേശം ലഭിച്ചാലും മണർകാട് പള്ളി മലങ്കര സഭയുടേതാണെന്നും, എന്നാൽ മണർകാട് സംഭവിച്ച കാര്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്ങന്നൂർ പുത്തൻകാവ് കത്തീഡ്രലിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വൈദിക ട്രസ്റ്റിയുടെ തുറന്നുപറച്ചിൽ.

മണർകാട് പള്ളിയിൽ യാക്കോബായ സഭാ അധ്യക്ഷൻ പാത്രിയാർക്കീസ് ബാവ സന്ദർശനം നടത്തിയതിൽ ഓർത്തഡോക്സ് സഭ നേരത്തെ തന്നെ സർക്കാരിനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആഭ്യന്തര മന്ത്രി പങ്കെടുത്ത പൊതുവേദിയിൽ വെച്ച് സഭയുടെ നിലപാട് വൈദിക ട്രസ്റ്റി വീണ്ടും വ്യക്തമാക്കിയത്. അതേസമയം, പ്രസംഗത്തിൽ ശ്രദ്ധയിൽപ്പെടുത്തിയ വിഷയത്തിൽ കൂടുതലായി പ്രതികരിക്കാനില്ലെന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സഭയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതൊന്നും ഈ സർക്കാർ ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

Summary

In the presence of Home Minister Ramesh Chennithala at an event in Chengannur, Orthodox Church Priest Trustee Fr. Dr. Thomas Varghese Amayil voiced the Church's discontent over the Manarcad church issue, asserting that the church belongs to the Malankara Church and urging that recent events not be repeated, while Chennithala assured that the government would do nothing against the Church's interests.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER