'നമ്മുടെ കൂടെയുള്ള പാർട്ടിയിൽ ചേരാനാകില്ല, ഗ്രൂപ്പിൽ ചേരാനേ കഴിയൂ'; കോൺഗ്രസിനെ പേരെടുത്ത് പറയാതെ വിമർശിച്ച് പിഎംഎ സലാം

ഒറ്റ പാർട്ടിയും ഒരു നേതാവായ തങ്ങളും എന്ന സംവിധാനമാണ് ലീഗിലുള്ളതെന്നും അതിനാലാണ് ഘടകകക്ഷികളിൽ നിന്ന് പോലും ആളുകൾ ലീഗിൽ ചേരുന്നതെന്നും അദ്ദേഹം
PMA Salam Veiled Dig At Congress Groupism
PMA Salam Veiled Dig At Congress Groupism
Updated on: 
2 min read

ആലപ്പുഴ: കോൺഗ്രസിനെ പേരെടുത്ത് പറയാതെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഒരു പാർട്ടിയിലേക്ക് ഒരാൾക്ക് നേരിട്ട് ചേരാൻ കഴിയാത്ത സാഹചര്യമാണെന്നും ഏതെങ്കിലും ഗ്രൂപ്പിൽ മാത്രമേ ചേരാൻ കഴിയൂവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ മുസ്ലിം ലീഗിൽ അത്തരത്തിലുള്ള ഗ്രൂപ്പുകളില്ലെന്നും ഒറ്റ മുസ്ലിം ലീഗ് മാത്രമാണുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആലപ്പുഴ കായംകുളത്ത് മുസ്ലിം ലീഗ് പ്രവർത്തക ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു പാർട്ടികളിലെ ഗ്രൂപ്പ് പോരിനെ വിമർശിച്ച സലാം, ഒരു കാലത്ത് കേരളം മുഴുവൻ അടക്കിഭരിച്ചിരുന്ന അച്ചടക്കമുള്ള പാർട്ടിയുടെ ഇന്നത്തെ സ്ഥിതി ഗ്രൂപ്പ് വഴക്കുകളും തമ്മിലടിയുമാണെന്ന് പറഞ്ഞു. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഗ്രൂപ്പ്, തങ്ങളുടെ ഗ്രൂപ്പ്, ബഷീർ സാഹിബിന്റെ ഗ്രൂപ്പ് എന്നിങ്ങനെ മുസ്ലിം ലീഗിൽ വിഭാഗങ്ങളില്ല. ഒറ്റ പാർട്ടിയും ഒരു നേതാവായ തങ്ങളും എന്ന സംവിധാനമാണ് ലീഗിലുള്ളതെന്നും അതിനാലാണ് ഘടകകക്ഷികളിൽ നിന്ന് പോലും ആളുകൾ ലീഗിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളിൽ നിന്ന് നിരവധി ആളുകൾ മുസ്ലിം ലീഗിലേക്ക് കൂട്ടത്തോടെ വന്നുകൊണ്ടിരിക്കുകയാണെന്ന് സലാം വെളിപ്പെടുത്തി. ആർവൈഎഫിന്റെ അഖിലേന്ത്യാ സെക്രട്ടറിയും ചങ്ങനാശ്ശേരിയിൽ മഹേഷും അടക്കം നിരവധി പേർ പാർട്ടിയിലെത്തിയെന്നും, ഇക്കാര്യം പരസ്യമായി പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ വിശ്വസിക്കാനും ഒപ്പം നിൽക്കാനും ഐക്യത്തോടെ മുന്നോട്ടുപോകാനും കഴിയുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്ന് കേരളം വിധിയെഴുതിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അർഹരായ പ്രവർത്തകർക്ക് ജോലി നൽകാൻ കഴിയുമെന്നും പരാമർശം

ഭരണത്തിലുള്ള സാഹചര്യം ഉപയോഗിച്ച് അർഹരായ പ്രവർത്തകർക്ക് ചെറിയ ജോലികൾ നൽകാൻ കഴിയുമെന്ന് സലാം പറഞ്ഞു. എന്നാൽ കുടുംബാംഗങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ജോലികൾ നൽകുന്ന രീതിയല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യതയും കുടുംബത്തിന്റെ സാഹചര്യങ്ങളും പരിഗണിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തണം. ഇത്തരം തീരുമാനങ്ങൾ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി ഒറ്റയ്ക്ക് എടുക്കേണ്ടതല്ലെന്നും പാണക്കാട് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി സംഘടനാതലത്തിൽ ആലോചിച്ചാണ് തീരുമാനമെടുക്കാറുള്ളതെന്നും സലാം വ്യക്തമാക്കി.

ഇടതുപക്ഷത്തെയും അദ്ദേഹം പരിഹാസരൂപത്തിൽ വിമർശിച്ചു. പയ്യന്നൂരും തളിപ്പറമ്പും പോലുള്ള സ്ഥലങ്ങൾ ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നത് വലിയ രാഷ്ട്രീയ മാറ്റമായിരിക്കുമെന്നും, അത് 'ഫസലയിൽ ഈത്തപ്പഴം ഇല്ലാത്ത കാലം വന്നതുപോലെയാണെന്നും' അദ്ദേഹം പരിഹസിച്ചു. ഒരുകാലത്ത് ശക്തമായ അച്ചടക്കമുള്ള പാർട്ടിയായി പ്രവർത്തിച്ചിരുന്ന ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ഗ്രൂപ്പ് വഴക്കുകളും തമ്മിലടിയുമാണെന്ന് സലാം വിമർശിച്ചു.

Summary

In a veiled attack on ally Congress, IUML state general secretary P.M.A. Salam remarked at a party camp in Kayamkulam that newcomers can only join factions rather than the party itself, claiming that people from allied parties are flocking to the unified Muslim League and adding that deserving workers can be provided jobs while in power.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER