കെഎസ്‌യു നേതാവിനെതിരെ പരാതി കൊടുത്ത സബ് ഇൻസ്‌പെക്ടർക്ക് സ്ഥലമാറ്റം

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി
police
policeപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ആലപ്പുഴ: മദ്യപാനികളെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്ടർക്ക് സ്ഥലമാറ്റം. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശരത്തിനെയാണ് നർക്കോട്ടിക് സെല്ലിലേക്ക് മാറ്റിയത്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെയാണ് നടപടി.

ഒരാഴ്ച മുൻപാണ് പുന്നപ്ര സ്റ്റേഷൻ പരിധിയിൽ പരസ്യമായി മദ്യപിച്ചവരെ പൊലീസ് സംഘം പിടികൂടിയത്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, ലീഗ് പ്രവർത്തകർ പൊലീസ് ജീപ്പ് തടയുകയും ഒരു മണിക്കൂറോളം പൊലീസിനെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. വനിതാ എസ്ഐയെ അപമാനിച്ചതായും ആക്ഷേപമുണ്ടായി. തുടർന്ന് പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുസംസ്ഥാന സെക്രട്ടറി അൻസിൽ ജലീൽ സബ് ഇൻസ്പെക്ടറെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാൽ പരസ്യമായി മദ്യപിച്ചവർക്കെതിരെയും പൊലീസിനെ തടഞ്ഞവർക്കെതിരെയും നിയമനടപടിയുമായി എസ്ഐ മുന്നോട്ടുപോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് നർക്കോട്ടിക് സെല്ലിലേക്ക് സ്ഥലംമാറ്റിയത്.

Summary

Punnapra Sub-Inspector Sarath, who took legal action and faced threats from KSU state general secretary Ansil Jaleel following the arrest of individuals for public drinking, has been transferred to the Narcotic Cell.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER