ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ ആശ്രമം വാർഡിൽ
Rabies Confirmed In Stray Dog
Rabies Confirmed In Stray Dog
Edited By:
Updated on: 
1 min read

ആലപ്പുഴ: ആശ്രമം വാർഡിൽ ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന നായ ഇന്നലെ ചത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.

നായയുടെ കടിയേറ്റവർ അടിയന്തരമായി പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് തെരുവുനായകളെയും ഈ നായ കടിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. പേവിഷബാധ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആശ്രമം വാർഡിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പും നഗരസഭയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Summary

Rabies has been confirmed in a stray dog that bit several people in Alappuzha's Ashramam ward after the animal died under observation, prompting the health department to issue a high alert and urge victims to take anti-rabies vaccinations immediately.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER