ചക്കകൊമ്പന് ആദ്യ മയക്കുവെടി; ജലാശയത്തിലേക്ക് നീങ്ങാതെ തടയാൻ ശ്രമം

301 ഏക്കറിലെ അംഗനവാടിക്ക് സമീപം ദൗത്യം
Mission Chakkakomban Day 3
Mission Chakkakomban Day 3
Updated on: 
1 min read

ഇടുക്കി: ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ ആദ്യ മയക്കുവെടി വെച്ചു. 301 ഏക്കറിലെ അംഗനവാടിക്ക് സമീപം, കഴിഞ്ഞ ദിവസം മയക്കുവെടി വെച്ച സ്ഥലത്തോട് ചേർന്നാണ് ആനയ്ക്ക് മയക്കുവെടി നൽകിയത്. മയക്കുവെടിയേറ്റതിന് പിന്നാലെ ദൗത്യ സംഘം ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആന പൂർണ്ണമായും മയങ്ങിയിട്ടില്ല. മയക്കുവെടിയുടെ പ്രഭാവത്തിൽ ആന ജലാശയത്തിന്റെ അടുത്തേക്ക് നീങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ, ജലാശയത്തിലേക്ക് ഇറങ്ങാതെ കരയിൽ തന്നെ നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യ സംഘം.

ആന പൂർണ്ണമായി മയങ്ങിയാൽ അടുത്ത ഡോസ് നൽകുന്നതിനും തുടർന്ന് റേഡിയോ കോളർ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സജ്ജീകരണങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.

Summary

Forest rapid response teams administered the first tranquiliser dart to wild elephant Chakkakomban near the anganwadi at 301 Acre, close to where a previous darting attempt took place, and are monitoring the elephant while working to keep it away from a nearby waterbody ahead of a follow-up dose and radio-collaring.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prabhu_Samuel.
Mission Chakkakomban Day 3
ചക്കകൊമ്പൻ ചെമ്പകതൊഴുകുടിയിൽ
Operation Chakkakomban Day One Ends Tusker Eludes Forest Team
X

FOLLOW US

ON GOOGLE DISCOVER