ഒന്നര കിലോയോളം കഞ്ചാവുമായി സിപിഎം നേതാവ് പിടിയിൽ

തൊടുപുഴ നഗരത്തിലെ രാത്രികാല തട്ടുകടകൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
crime news
CPM Leader Arrested with 1.5 Kg of Cannabis in Thodupuzha.
Edited By:
Updated on: 
1 min read

തൊടുപുഴ: തൊടുപുഴയിൽ ഒന്നര കിലോയോളം കഞ്ചാവുമായി സിപിഎം പ്രാദേശിക നേതാവടക്കം മൂന്ന് പേർ പിടിയിൽ. നഗരത്തിലെ പ്രസ് ക്ലബ്ബിന് സമീപം തട്ടുകട നടത്തുന്ന പെരുമ്പിള്ളിച്ചിറ സ്വദേശി സിജോ ജോർജാണ് പിടിയിലായത്. തട്ടുകടയിലെ ജീവനക്കാരായ കാക്കനാട് സ്വദേശി യാസീൻ അഷറഫ്, എരുമേലി സ്വദേശി ആഷിക് അൻസാരി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

crime news
യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു

തൊടുപുഴ നഗരത്തിലെ രാത്രികാല തട്ടുകടകൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാല കടകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിജോ ജോർജിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും.

crime news
'വേണ്ടത് സ്തുതിപാഠകരെയല്ല, ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയതില്‍ ദുഃഖം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്‍

പെരുമ്പിള്ളിച്ചിറയ്ക്ക് സമീപം മടത്തിക്കണ്ടത്തുള്ള സിജോയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴയിലെ കോളജുകളും തട്ടുകടകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

Summary

CPM Leader Arrested with 1.5 Kg of Cannabis in Thodupuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com