കമ്പിൽ തുണികെട്ടി രോഗിയെ ചുമന്ന് വീണ്ടും ഇടമലക്കുടിക്കാർ; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വലതുവശം തളർന്ന യുവാവിനെ കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിലെത്തിച്ചു

കൂടല്ലാർകുടി സ്വദേശി ശിവദാസനെയാണ് ആശുപത്രിയിൽ എത്തിക്കുന്നതിനായി നാട്ടുകാർ കിലോമീറ്ററുകളോളം ചുമന്നത്.
Edamalakkudy Residents Carry Patient In Makeshift Stretcher
Edamalakkudy Residents Carry Patient In Makeshift Stretcher
Edited By:
Updated on: 
1 min read

ഇടുക്കി: ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലം രോഗിയെ കമ്പിൽ തുണികെട്ടി ചുമന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച് വീണ്ടും ഇടമലക്കുടി നിവാസികൾ. കൂടല്ലാർകുടി സ്വദേശി ശിവദാസനെയാണ് ആശുപത്രിയിൽ എത്തിക്കുന്നതിനായി നാട്ടുകാർ കിലോമീറ്ററുകളോളം ചുമന്നത്.

കഴിഞ്ഞ രാത്രിയാണ് ശിവദാസന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ശരീരത്തിന്റെ വലതുവശം തളർന്ന അവസ്ഥയിലാവുകയും ചെയ്തത്. തുടർന്ന് നാട്ടുകാർ ചേർന്ന് ഒരു കമ്പിൽ തുണികെട്ടി തയ്യാറാക്കി ശിവദാസനെ അതിലിരുത്തി ചുമന്ന് യാത്ര തിരിക്കുകയായിരുന്നു.

Edamalakkudy Residents Carry Patient In Makeshift Stretcher
Edamalakkudy Residents Carry Patient In Makeshift Stretcher

രാത്രിയിൽ ദുർഘടപാതയിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് പുലർച്ചെ 1.45-ഓടെയാണ് സംഘം ആനക്കുളത്ത് എത്തിയത്. അവിടെ നിന്ന് വാഹനത്തിൽ കയറ്റി ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പിന്നീട് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Summary

Residents of the remote Edamalakkudy tribal settlement in Idukki had to carry a patient, Sivadasan of Koodallarkudy, in a makeshift stretcher for kilometres through the night after he suffered sudden uneasiness and right-side paralysis, reaching Anakulam by 1:45 AM before shifting him by vehicle to Adimali Taluk Hospital and later to Kottayam Medical College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mission Chakkakomban Day 3
Prabhu_Samuel.
Mission Chakkakomban Day 3
ചക്കകൊമ്പൻ ചെമ്പകതൊഴുകുടിയിൽ
X

FOLLOW US

ON GOOGLE DISCOVER