ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇ.എസ്.എ ഹർത്താൽ പിൻവലിച്ച് സിപിഎം മാപ്പ് പറയണമെന്നും സി.പി. മാത്യു
DCC President Slams CM
DCC President Slams CM
Edited By:
Updated on: 
1 min read

ഇടുക്കി: ചിന്നക്കനാലിലെ ആനത്താരകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോൾത്തന്നെ നിർദേശം നൽകേണ്ടതായിരുന്നുവെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. കളക്ടറുടെ ഉത്തരവിറങ്ങി പിറ്റേദിവസം മുഖ്യമന്ത്രി ജില്ലയിൽ യോഗം ചേർന്നിരുന്നുവെന്നും, ആ യോഗത്തിൽ വെച്ചുതന്നെ ഉത്തരവ് പിൻവലിക്കാൻ അദ്ദേഹം നിർദ്ദേശം നൽകണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കളക്ടറുടെ ഉത്തരവ് ജില്ലയിലെ ജനങ്ങളെ വലിയ തോതിൽ ആശങ്കയിലാക്കുന്നുണ്ടെന്ന് സി.പി. മാത്യു ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പിലാക്കുമ്പോൾ ജനദ്രോഹപരമായ ഏതെങ്കിലും നിലപാടുകൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായാൽ കോൺഗ്രസും ശക്തമായ സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒക്ടോബർ 16-ന് ഇ.എസ്.എ വിഷയത്തിൽ സിപിഎം ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിൻവലിച്ച് ജനങ്ങളെ കബളിപ്പിച്ചതിന് അവർ മാപ്പ് പറയണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ പ്രധാന ആവശ്യമായിരുന്ന കെഡസ്ട്രൽ ഭൂപടം സർക്കാർ ഇപ്പോൾത്തന്നെ പുറത്തിറക്കി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 23 വില്ലേജുകൾ ഒഴിവാക്കിക്കൊണ്ടാണ് മാപ്പ് തയ്യാറാക്കിയിട്ടുള്ളത്. കൃഷിഭൂമിയും സി.എച്ച്.ആർ മേഖലയും ഒഴിവാക്കുമെന്ന ഉറപ്പ് സർക്കാർ പാലിച്ചുവെന്നും സി.പി. മാത്യു ചൂണ്ടിക്കാട്ടി.

Summary

Idukki DCC President C.P. Mathew has criticized the Chief Minister for not directing the withdrawal of the District Collector's order on restoring elephant corridors in Chinnakkanal during his recent district visit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com