ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും തടസ്സമുണ്ടാകില്ല; മേളയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കും
harthal
harthalപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ഇടുക്കി: നാളെ ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ നിന്നും നെടുങ്കണ്ടത്ത് നടക്കുന്ന ഇടുക്കി ജില്ലാ സ്കൂൾ കായിക മേളയെ പൂർണ്ണമായും ഒഴിവാക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.

harthal
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
Summary

ഇ.എസ് എ ഉൾപ്പെടെ രൂക്ഷമായ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ലന്നാരോപിച്ചാണ് സി പി എം ഹർത്താൽ നടത്തുന്നത്. കഡസ്ട്രൽ മാപ്പിലെ അപാകതകൾ പരിഹരിച്ച് ജനങ്ങൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ പ്രസിദ്ധീകരിക്കുക, ഇടുക്കിയിലെ ഏലമലക്കാടുകൾ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വനം ഉൾപ്പെടുന്ന ഭാഗം മാത്രം ഇ എസ് എ പരുധിയിൽ ഉൾപ്പെടുത്താൻ വേണ്ടുന്ന വിധം സർക്കാർ റിപ്പോർട്ട് നൽകുക, ജില്ലാ കളക്ടർ പുറപ്പെടുവിക്കുന്ന കർഷകവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ

harthal
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

കായിക മേളയിൽ പങ്കെടുക്കുന്നതിനായി നെടുങ്കണ്ടത്തേക്ക് കായിക താരങ്ങളും ഒഫീഷ്യലുകളും സഞ്ചരിക്കുന്ന വാഹനങ്ങൾ തടയില്ലെന്നും സുഗമമായ യാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കായികമേളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനുബന്ധ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിനും മേള സുഗമമായി നടത്തുന്നതിനും ആവശ്യമായ എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

Summary

Ahead of the dawn-to-dusk district-wide hartal scheduled in Idukki tomorrow (Friday, October 16), CPM Idukki District Secretary C.V. Varghese announced that the ongoing District School Sports Meet at Nedumkandam has been exempted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com