കുട്ടികളുടെ ജീവൻ പണയംവെച്ച് ഡ്രൈവറുടെ അഭ്യാസപ്രകടനം: സ്കൂൾ ബസ് ഓടിച്ചത് ഫോണിൽ സംസാരിച്ച് അമിതവേഗതയിൽ|VIDEO

ദൃശ്യങ്ങൾ പകർത്തി വിദ്യാർത്ഥികൾ; നടപടിയെടുക്കുമെന്ന് ആർടിഒ
School Bus Driver Phone Call
School Bus Driver Phone Call
Edited By:
Updated on: 
1 min read

കട്ടപ്പന: പിഞ്ചുകുട്ടികളടക്കമുള്ള സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ കാറ്റിൽപ്പറത്തി ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അമിതവേഗതയിൽ സ്കൂൾ ബസ് ഓടിച്ചതായി പരാതി. ഇടുക്കി കട്ടപ്പന കാഞ്ചിയാർ സ്വരാജിൽ പ്രവർത്തിക്കുന്ന സയൻ പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ് വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

വാഹനം അപകടകരമായ വേഗതയിൽ പായുന്നതിനിടയിലും ഡ്രൈവർ ഒരു കൈകൊണ്ട് മൊബൈൽ ഫോൺ ചെവിയിൽ ചേർത്തുപിടിച്ച് നീണ്ട സംഭാഷണത്തിൽ ഏർപ്പെടുകയായിരുന്നു. ഇതോടെ ഭയന്നുപോയ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണിൽ ഈ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി.

വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂൾ അധികൃതർക്കെതിരെയും ഡ്രൈവർക്കെതിരെയും രക്ഷിതാക്കൾക്കിടയിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഡ്രൈവറെ വിളിച്ചുവരുത്തി കർശനമായി ശാസിച്ചിട്ടുണ്ടെന്നുമാണ് വിഷയത്തിൽ സ്കൂൾ മാനേജ്‌മെന്റിന്റെ വിശദീകരണം. വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവത്തിൽ ഡ്രൈവർക്കെതിരെ ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇടുക്കി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ വ്യക്തമാക്കി

Summary

A school bus driver in Idukki risked the lives of dozens of school children by recklessly operating the vehicle at excessive speed while engaged in a continuous mobile phone conversation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Expatriate Students Sports Meet
Manoj Master Parali
Kannur Town Police have registered a case against the principal and a teacher of the Bharatiya Vidya Bhavan School in Kakkad,
crime news
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com