മലിനജലം ജലസ്രോതസ്സിലേക്ക് ഒഴുക്കി; കെട്ടിട ഉടമയ്ക്ക് അരലക്ഷം രൂപ പിഴ

പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ച സംഭവത്തിൽ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡിന്റെ നടപടി.
Sewage Dumping
Sewage Dumping
Edited By:
Updated on: 
1 min read

ഇടുക്കി: നെടുംകണ്ടത്ത് സെപ്റ്റിക് ടാങ്ക് മാലിന്യമടക്കമുള്ള മലിനജലം ജലസ്രോതസ്സിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്ക് പിഴ ചുമത്തി. സംഭവത്തിൽ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് അരലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. നെടുംകണ്ടം സെൻട്രൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന 'സെന്റർ പോയിന്റ്' എന്ന കെട്ടിടത്തിൽ നിന്നാണ് തുറന്ന ഓടയിലൂടെ ദുർഗന്ധം വമിക്കുന്ന മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിയിരുന്നത്.

കെട്ടിടത്തിലെ വിവിധ ശുചിമുറികളിൽ നിന്നുള്ള കക്കൂസ് മാലിന്യം കലർന്ന മലിനജലമാണ് ഇത്തരത്തിൽ തോട്ടിലേക്ക് തുറന്നുവിട്ടിരുന്നത്. ഈ മലിനജലം പതിച്ചിരുന്ന തോട്ടിലെ വെള്ളത്തെ ആശ്രയിച്ച് പ്രദേശത്ത് നിരവധി കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണി ആകുന്ന വിധം മാലിന്യം ഒഴുക്കിയ കെട്ടിട ഉടമ വിജയൻ മേപ്പുറത്തിൽ നിന്ന് 50,000 രൂപ പിഴ ഈടാക്കാനും തുടർനടപടികൾ സ്വീകരിക്കാനും നെടുംകണ്ടം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഇടുക്കി എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Summary

The Idukki district enforcement squad has imposed a fine of ₹50,000 on a building owner in Nedumkandam for illegally discharging septic sewage and wastewater into a nearby stream used for drinking water purposes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER