ആർത്തിരമ്പുന്ന വെള്ളച്ചാട്ടത്തിനൊപ്പം ഒരു മാസ് സെൽഫി! ഇടുക്കിയിലെ ശ്രീനാരായണപുരം റിപ്പിൾ ഫാൾസ് സജീവമായി |VIDEO

അടുത്തുനിന്ന് മുതിരപ്പുഴയാറിന്റെ രൗദ്രത മണിക്കൂറുകളോളം കണ്ടുതീർക്കാം...
Ripple Waterfalls
Ripple Waterfalls| Idukki
Edited By:
Updated on
1 min read

ആർത്തിരമ്പി പതിക്കുന്ന ഒരു വെള്ളച്ചാട്ടത്തിന് തൊട്ടുമുന്നിൽ, അതിന്റെ കുളിർമഴത്തുള്ളികൾ മുഖത്തടിക്കുന്ന ഫീലിൽ ഒരു മാസ് സെൽഫി എടുത്താലോ? എങ്കിൽ നേരെ ഇടുക്കി രാജാക്കാടേക്ക് വച്ചുപിടിക്കാം. ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസിന്റെ വന്യമായ സൗന്ദര്യവും കാഴ്ചകളും ആവോളം കണ്ടുതീർക്കാം.

മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ജലസമൃദ്ധമാകുന്ന ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങളിൽ ഇത്തവണ കഥ അല്പം വ്യത്യസ്തമായിരുന്നു. മഴ മാറിനിന്നതോടെ രണ്ടാഴ്ച മുൻപ് വരെ മിക്ക ജലപാതങ്ങളിലും നാമമാത്രമായ വെള്ളം മാത്രമാണുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ ശക്തമായ മഴയോടെ ചിത്രമാകെ മാറി. കാടുകളിൽ നിന്ന് ആർത്തലച്ചെത്തിയ വെള്ളത്തിൽ ഇടുക്കിയിലെ ജലപാതങ്ങളെല്ലാം ഇപ്പോൾ പൂർണ്ണമായും സജീവമായിക്കഴിഞ്ഞു.

മൂന്നാറിലേക്ക് വണ്ടി കയറുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന പ്രധാന ഇടമാണ് ശ്രീനാരായണപുരം റിപ്പിൾ ഫാൾസ്. വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് ചെന്ന് സുരക്ഷിതമായി ആ വന്യസൗന്ദര്യം കണ്ടുതീർക്കാനുള്ള മികച്ച സൗകര്യങ്ങളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. അടുത്തുനിന്ന് മുതിരപ്പുഴയാറിന്റെ രൗദ്രത മണിക്കൂറുകളോളം കണ്ടുതീർക്കാം... ഒപ്പം പ്രത്യേകം തയ്യാറാക്കിയ സെൽഫി പോയിന്റിൽ നിന്ന് ആർത്തിരമ്പുന്ന വെള്ളച്ചാട്ടത്തെ സാക്ഷിനിർത്തി മനസ്സുനിറയുന്നൊരു സെൽഫിയുമെടുത്ത് സഞ്ചാരികൾ മടങ്ങാം.

ശ്രീനാരായണപുരം മാത്രമല്ല, മഴ കനത്തതോടെ ഇടുക്കിയിലെ ചെറുതും വലുതുമായ നിരവധി ജലപാതങ്ങളാണ് ഇപ്പോൾ പുതിയ ജീവൻവെച്ച് ഒഴുകുന്നത്. വരാനിരിക്കുന്ന ഓണക്കാലത്ത് ഈ കാഴ്ചകൾ തേടി കാടുകയറാൻ വലിയൊരു സഞ്ചാരിപ്പട തന്നെ ഇടുക്കിയിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.

Ripple Waterfalls
ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; ജീവിതം വഴിമുട്ടി ഓട്ടോ ഡ്രൈവർമാർ
Ripple Waterfalls
കാഞ്ഞിരപ്പുഴ റിസർവോയറിൽ ജീപ്പ് ഇറക്കി അപകടകരമായ അഭ്യാസപ്രകടനം; വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു
Ripple Waterfalls
സെന്‍സസില്‍ ഇതാദ്യമായി ജാതിയും; കോവിഡ് വാക്‌സിന്‍ എടുത്ത സ്ഥലവും ചോദ്യാവലിയില്‍
Summary

After continuous rainfall across Idukki, the iconic Sreenarayanapuram Ripple Waterfalls near Rajakkad has sprung back to life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com