വിപ്പ് ലംഘിച്ച് ബിജെപി അംഗം വോട്ട് ചെയ്തു; ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

പ്രമേയം പാസായത് എട്ടിനെതിരെ പത്ത് വോട്ടുകൾക്ക്
Upputhara Panchayat No Confidence Motion
Upputhara Panchayat No Confidence Motion
Edited By:
Updated on: 
1 min read

ഇടുക്കി: ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഭരണസമിതിക്കുള്ള പിന്തുണ സ്വതന്ത്ര അംഗം പിൻവലിച്ചതിന് പിന്നാലെ ബിജെപിയുടെ ഒരേയൊരു അംഗം കൂടി വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. എട്ടിനെതിരെ പത്ത് വോട്ടുകൾ നേടിയാണ് അവിശ്വാസ പ്രമേയം വിജയിച്ചത്.

ഭരണസമിതിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം പിന്തുണ പിൻവലിച്ചതോടെയാണ് എൽഡിഎഫ് പ്രതിസന്ധിയിലായതും യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയതും. തുടർന്ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും ബിജെപിയുടെ ഒരേയൊരു അംഗത്തിന് വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിൽക്കാനായിരുന്നു പാർട്ടി വിപ്പ് നൽകിയിരുന്നത്. എന്നാൽ പാർട്ടി നിർദ്ദേശം തള്ളിക്കളഞ്ഞ ബിജെപി അംഗം യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നിലകൊള്ളുകയായിരുന്നു.

ആകെ 18 അംഗങ്ങളുള്ള ഉപ്പുതറ പഞ്ചായത്തിൽ യുഡിഎഫ് - 8, എൽഡിഎഫ് - 8, സ്വതന്ത്രൻ - 1, ബിജെപി - 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. വോട്ടെടുപ്പ് വേളയിൽ സ്വതന്ത്ര അംഗത്തോടൊപ്പം ബിജെപി അംഗത്തിന്റെ പിന്തുണ കൂടി യുഡിഎഫിന് ലഭിച്ചതോടെ വോട്ടുകളുടെ എണ്ണം പത്തായി ഉയരുകയും അവിശ്വാസ പ്രമേയം അനായാസം പാസാകുകയും ചെയ്തു. എൽഡിഎഫിന് ഭരണം നഷ്ടമായതോടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

Summary

Left Democratic Front (LDF) governing body in the Upputhara Grama Panchayat lost power after a no-confidence motion introduced by the United Democratic Front (UDF) was successfully passed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com