ആവേശക്കാഴ്ചയായി കമ്പം കാളവണ്ടി മത്സരം; ദ്രാവിഡ കായിക പെരുമയിൽ ഉണർന്ന് അതിർത്തിഗ്രാമം

കമ്പം-കമ്പംമെട്ട് സംസ്ഥാനപാതയിൽ ഉണർവേകി മാട്ടുവണ്ടി മത്സരം.
Bullock Cart Race
Bullock Cart Race
Edited By:
Updated on: 
1 min read

തേനി: ദ്രാവിഡ കായിക പെരുമയുടെ ഓർമ്മപ്പെടുത്തലുമായി തമിഴ്നാട്ടിലെ അതിർത്തി പട്ടണമായ കമ്പത്ത് ആവേശകരമായ കാളവണ്ടി ഓട്ട മത്സരം അരങ്ങേറി. കമ്പം നഗരത്തിലെ അരുൾമിഗു ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. തേനി, മധുര, ശിവഗംഗ, ദിണ്ടിഗൽ, തിരുച്ചി തുടങ്ങി തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുനൂറിലേറെ ജോഡി മാടുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.

കാളകളുടെ കുളമ്പടി ശബ്ദവും പന്തയവീരന്മാരുടെ ആവേശവും കാണികളുടെ ആർപ്പുവിളികളും ചേർന്നപ്പോൾ കമ്പം-കമ്പംമെട്ട് സംസ്ഥാനപാതയിൽ എട്ട് കിലോമീറ്ററോളം ദൂരത്തിൽ നടന്ന മത്സരം വിസ്മയ കാഴ്ചയായി മാറി. തട്ടാൻചിട്ട്, തേൻചിട്ട്, പൂഞ്ചിട്ട്, നടുമാട്, പെരിയമാട് തുടങ്ങി ഏഴ് വിഭാഗങ്ങളിലായിട്ടായിരുന്നു കാളകൾ മത്സരത്തിനിറങ്ങിയത്. ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി കാളകൾ സർവശക്തിയുമെടുത്ത് കുതിച്ചപ്പോൾ വണ്ടികൾക്കൊപ്പം സാരഥികളും ആവേശത്തോടെ പങ്കാളികളായി.

മത്സരവഴിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയ കാണികൾ കൈയടിച്ചും ആർപ്പുവിളിച്ചും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഗ്രാമീണ കായികപാരമ്പര്യത്തിന്റെ ആവേശം നേരിൽക്കാണാൻ ആയിരത്തിലേറെ ആളുകളാണ് സ്ഥലത്ത് എത്തിച്ചേർന്നത്. മത്സരത്തിൽ വിജയികളായ കാളകൾക്കും അവയെ നയിച്ച സാരഥികൾക്കും സംഘാടകർ ക്യാഷ് പ്രൈസ് സമ്മാനിച്ചു.

കാമ കുല ഒക്കലിഗ ഗൗഡർ സമുദായ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മത്സരത്തിന്റെ സംഘാടനം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കമ്പം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

Summary

Reviving traditional Dravidian sporting heritage, a thrilling bullock-cart race was recently held along the Kambam-Kambammettu state highway in the border town of Kambam, Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER