മൂന്നാറിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു; മാനിലാ എസ്റ്റേറ്റിൽ റോഡ് കയ്യേറി കാട്ടുപോത്തുകൾ; ഭീതിയിൽ തൊഴിലാളികൾ

ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം
Munnar Wildlife Menace
Munnar Wildlife Menace
Edited By:
Updated on: 
1 min read

മൂന്നാർ: മൂന്നാറിൽ വന്യമൃഗശല്യം അനുദിനം രൂക്ഷമാകുന്നതായി പരാതി. ആനയും കടുവയും പുലിയും മാത്രമല്ല, കാട്ടുപോത്തുകളും തോട്ടം തൊഴിലാളികൾക്ക് വലിയ തോതിൽ ഭീഷണി ഉയർത്തുകയാണ്. ചൂട് വർധിച്ചതോടെ വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്കും തോട്ടങ്ങളിലേക്കും ഇറങ്ങുന്ന സാഹചര്യം പ്രദേശവാസികളിലും തൊഴിലാളികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ ദേവികുളം മാനിലാ എസ്റ്റേറ്റിലിറങ്ങിയ കാട്ടുപോത്തുകൾ അരമണിക്കൂറോളമാണ് റോഡിൽ നിലയുറപ്പിച്ചത്. തൊഴിലാളികൾ ശബ്ദമുണ്ടാക്കി ഇവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്തുകൾ പിൻമാറാൻ തയ്യാറായില്ല. തുടർന്ന് ഭയന്നോടിയാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.

തോട്ടങ്ങളിൽ ജോലിക്കിറങ്ങുന്ന തൊഴിലാളികൾക്ക് എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാമെന്ന ഭീതിയാണുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രദേശത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. വന്യമൃഗശല്യത്തിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം.

Summary

Wildlife threats are escalating in Munnar, with wild gaurs joining elephants, tigers, and leopards as a major hazard for plantation workers, as recently demonstrated when a group of gaurs blocked a road in Devikulam's Manilla Estate for half an hour, sparking widespread panic and renewed demands for permanent safety measures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com