മൂന്നാറിന്റെ കിലുക്കാംപെട്ടിയായി യെല്ലപെട്ടി; പുൽമേടുകളിൽ മഞ്ഞ വസന്തം പകർന്ന് കിലുക്കാംപെട്ടി ചെടികൾ പൂത്തുലഞ്ഞു

അരുവിക്കും പുൽമേടുകൾക്കും ചുറ്റും മഞ്ഞപ്പൂക്കളുടെ വസന്തം തീർത്ത് കിലുക്കാംപെട്ടി ചെടികൾ.
Yellapetty Kilukkampetti Flowers
Yellapetty Kilukkampetti Flowers
Edited By:
Updated on: 
1 min read

മൂന്നാർ: മൂന്നാറിലെ ഏറ്റവും മനോഹര ഗ്രാമമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, അത് യെല്ലപെട്ടിയാണ്. മഞ്ഞിന്റെ പുതപ്പണിഞ്ഞ്, ഓരോ സമയത്തും വ്യത്യസ്തമായ ദൃശ്യവിസ്മയം സമ്മാനിക്കുന്ന ഈ ഗ്രാമം ഇപ്പോൾ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ്. പുൽമേടുകളിൽ മഞ്ഞ വസന്തം പകർന്ന് കിലുക്കാംപെട്ടി ചെടികൾ പൂവിട്ടതോടെ യെല്ലപെട്ടിയുടെ ഭംഗി ഇരട്ടിച്ചിരിക്കുകയാണ്.

വിശാലമായ പുൽമേടിന് നടുവിലൂടെ ഒഴുകുന്ന കൊച്ചരുവിയാണ് യെല്ലപെട്ടിയിലെ പ്രധാന ആകർഷണം. ഈ അരുവിയ്ക്കു ചുറ്റും, പുൽമേട്ടിൽ ആകമാനം 'കിലുക്കാംപെട്ടി' എന്നറിയപ്പെടുന്ന ചെടികൾ മഞ്ഞ പൂക്കളുടെ വിസ്മയമാണ് തീർത്തിരിക്കുന്നത്. മൂന്നാറിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് യെല്ലപെട്ടി സ്ഥിതി ചെയ്യുന്നത്. കണ്ണൻ ദേവൻ ഹിൽസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിലവിൽ ഈ ചെടികൾ പൂവിട്ടുനിൽക്കുന്നത്.

Kilukkampetti Flowers
Kilukkampetti Flowers

മഞ്ഞ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പുൽമേട്ടിലെ കൊച്ചുകുടിലും വെള്ളച്ചാട്ടവും അരുവിയുമെല്ലാം സഞ്ചാരികൾക്ക് തികച്ചും അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം പൂർണ്ണതയോടെ ആസ്വദിക്കാൻ എത്തുന്നവരുടെ പ്രധാന സന്ദർശന കേന്ദ്രമായി യെല്ലപെട്ടി മാറിത്തുടങ്ങിയിട്ടുണ്ട്.

Yellapetty, a scenic village near Munnar, has turned into a golden paradise as Kilukkampetti flowers bloom across its vast meadows, offering travelers breathtaking views alongside streams, waterfalls, and mist-covered landscapes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER