ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ

മർദനമേറ്റവരെ നിയമസഭയിൽ കൊണ്ടുവരാമെന്ന് സഞ്ജീവ്; ധീരജ് വധക്കേസ് വിചാരണ തടസ്സപ്പെടുത്താൻ കോൺഗ്രസ് ഇടപെടലെന്നും ആരോപണം
SFI State Secretary PS Sanjeev
SFI State Secretary PS Sanjeev
Updated on: 
1 min read

ഇടുക്കി: സംസ്ഥാനത്ത് പൊലീസ് നടത്തുന്ന അതിക്രമങ്ങളെച്ചൊല്ലി നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെക്കൊണ്ട് കള്ളം പറയിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് വിദ്യാർഥികളുടെ ജീവൻ അപഹരിക്കുന്ന വിധത്തിൽ തീപ്പന്തം എറിയുകയാണുണ്ടായത്. ഇതിനുപുറമെ വിദ്യാർഥികളെ പൊലീസും അതിക്രൂരമായി ആക്രമിച്ചു. ആഭ്യന്തര വകുപ്പ് ആരാൽ നയിക്കപ്പെടുന്നു എന്നതിനപ്പുറം ആരൊക്കെയാണ് അത് ഭരിക്കുന്നത് എന്നതാണ് നിലവിലെ ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിന്റെ മർദനമേറ്റ വിദ്യാർഥികളെ നിയമസഭയിൽ നേരിട്ട് കൊണ്ടുവരാൻ തങ്ങൾ തയ്യാറാണെന്നും അങ്ങനെയെങ്കിൽ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രിക്ക് സാധിക്കുമോയെന്നും സഞ്ജീവ് വെല്ലുവിളിച്ചു. അടൂരിൽ പാർട്ടി അംഗത്വം പോലുമില്ലാത്ത ഒരു ആഭ്യന്തര മന്ത്രിയുണ്ട്. അത്തരം വ്യക്തികൾക്ക് പൊലീസ് സുരക്ഷ നൽകുകയാണ്. ഈ ബലാത്സംഗ വീരനാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെയും ബന്ധപ്പെട്ട എസ്ഐ, സിഐ എന്നിവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടും നാളെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ധീരജ് വധക്കേസിന്റെ വിചാരണ നീട്ടിവെക്കാൻ കോൺഗ്രസ് അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും പി.എസ്. സഞ്ജീവ് കുറ്റപ്പെടുത്തി. കേസിലെ പ്രതികളുടെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞ സംഭവത്തിൽ വിചാരണ നടക്കരുത് എന്ന ബോധപൂർവ്വമായ ഇടപെടൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ട്. കേസിൽ വിചാരണ നടക്കരുതെന്നാണ് കോൺഗ്രസ് നിലപാട്. ഇവർ തന്നെയാണ് പ്രതികൾ എന്നതിന് അടിവരയിടുന്ന പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ എന്ത് നീതിയാണ് ധീരജിന്റെ മാതാപിതാക്കൾ പ്രതീക്ഷിക്കേണ്ടതെന്നും കേസിൽ നീതി ഉറപ്പാക്കാൻ നിയമപരമായി ഏത് അറ്റം വരെയും എസ്എഫ്ഐ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary

SFI State Secretary P.S. Sanjeev strongly criticized the police excesses and alleged that Home Minister Ramesh Chennithala was being made to mislead the Assembly, while announcing a march to the Cantonment Police Station tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com