ഒരു തേങ്ങയ്ക്ക് വില രണ്ടര ലക്ഷത്തിലധികം! ബോഡി നായ്ക്കന്നൂർ ക്ഷേത്രത്തിലെ കൗതുക ലേലം

11,000 രൂപയിലാണ് തേങ്ങയുടെ ലേലം വിളി ആരംഭിച്ചത്
Coconut Auctioned for Over Two Lakh
Coconut Auctioned for Over Two Lakh
Edited By:
Updated on: 
1 min read

ഇടുക്കി: ഒരു സാധാരണ തേങ്ങയ്ക്ക് ലേലത്തിൽ ലഭിച്ചത് രണ്ടര ലക്ഷത്തിലധികം രൂപ. സ്വർണ്ണം കൊണ്ട് നിർമ്മിച്ചതോ മറ്റ് പ്രത്യേകതകളുള്ളതോ അല്ല, തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ബോഡി നായ്ക്കന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവ ലേലത്തിലാണ് ഒരു തേങ്ങയ്ക്ക് ഇത്രയും വലിയ തുക ലഭിച്ചത്. ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുകല്യാണ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾ ചെയ്ത തേങ്ങ ലേലത്തിൽ വെച്ചപ്പോഴാണ് ഭക്തൻ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്.

ബോഡി നായ്ക്കന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എല്ലാവർഷവും നടക്കുന്ന തിരുകല്യാണ ഉത്സവത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തരാണ് എത്താറുള്ളത്. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ലേലവും ഏറെ പ്രശസ്തമാണ്. പൂജിച്ച തേങ്ങ സ്വന്തമാക്കുന്നത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് ഭക്തരുടെ വിശ്വാസം.

11,000 രൂപയിലാണ് തേങ്ങയുടെ ലേലം വിളി ആരംഭിച്ചത്. നിരവധി ഭക്തർ വാശിയോടെ ലേലത്തിൽ പങ്കെടുത്തതോടെ വെറും അരമണിക്കൂറിനുള്ളിൽ തുക രണ്ടര ലക്ഷം രൂപ കടന്നു. ഒടുവിൽ കുടുംബസമേതം ക്ഷേത്രദർശനത്തിനെത്തിയ മധുര സ്വദേശി കൃഷ്ണമൂർത്തിയാണ് രണ്ടര ലക്ഷത്തിലധികം രൂപ നൽകി ഈ വിശേഷപ്പെട്ട തേങ്ങ സ്വന്തമാക്കിയത്.

Summary

A specially blessed coconut auctioned during the annual Thirukalyana festival at the Sri Subramanya Swamy Temple in Bodinayakanur, Tamil Nadu, fetched over ₹2.5 lakh in a spirited bidding war, eventually won by a devotee from Madurai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER