തൊടുപുഴയിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ: ജല അതോറിറ്റിയുടെ ചുറ്റുമതിൽ തകർന്നു; 25,000 പേരുടെ കുടിവെള്ളം മുടങ്ങും

13 വാർഡുകളിൽ ജലവിതരണം നിലച്ചു; അറ്റകുറ്റപ്പണി പൂർത്തിയാകാൻ ദിവസങ്ങളെടുക്കും
Kumaramangalam Water Crisis
kumaramangalam Water Crisis
Edited By:
Updated on
1 min read

തൊടുപുഴ: തൊടുപുഴയിൽ പെയ്ത കനത്ത മഴയിൽ ജല അതോറിറ്റി ഓഫീസിന് സമീപം മണ്ണിടിച്ചിലുണ്ടായി വിതരണ പൈപ്പ് ലൈൻ തകർന്നു. കൂറ്റൻ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തെ തുടർന്ന് നഗരത്തിലെ 25,000-ത്തോളം ആളുകളുടെ കുടിവെള്ള വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ കുറഞ്ഞത് ആറു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ടുപുഴ നഗരസഭയിലെ 13 വാർഡുകളിലെയും സമീപത്തുള്ള കുമാരമംഗലം പഞ്ചായത്തിലെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ജലവിതരണം നിലച്ചത്.

Kumaramangalam Water Crisis
ഷാഫി പറമ്പില്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്? ചരടുവലി ശക്തമാക്കി കെസി; പുനഃസംഘടന ഉടന്‍

രാത്രിയിലുണ്ടായ കൽക്കെട്ട് ഇടിച്ചിൽ; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

എക്‌സൈസ് സർക്കിൾ ഓഫീസിന് സമീപത്തേക്ക് അർധരാത്രിയോടെയാണ് ജല അതോറിറ്റിയുടെ കൂറ്റൻ കൽക്കെട്ട് ഇടിഞ്ഞു വീണത്. ഓഫീസിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പ്രധാന വഴിയാണിത്. സാധാരണയായി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിടാറുള്ള ഈ ഭാഗത്ത് അപകടം നടന്നത് അർധരാത്രിയായതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവാകുകയായിരുന്നു. തേസമയം, തകർന്ന കൽക്കെട്ടിന്റെ ബാക്കി ഭാഗങ്ങൾ ഇപ്പോഴും അപകട ഭീഷണി ഉയർത്തി നിലനിൽക്കുകയാണ്. പ്രദേശത്ത് മഴ ശക്തമായാൽ മതിൽ വീണ്ടും ഇടിയാനുള്ള സാധ്യതയേറെയാണ്.

Kumaramangalam Water Crisis
എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; ഡിജിപിയാക്കാന്‍ എന്താണിത്ര തിടുക്കം?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

അറ്റകുറ്റപ്പണികൾ ആരംഭിച്ചു

പൈപ്പുകളുടെ തകരാർ പരിഹരിക്കുന്നതിനായി ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. എങ്കിലും തകർന്ന ഭാഗത്തിന്റെ വ്യാപ്തി വലുതായതിനാൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. താത്കാലികമായി കുടിവെള്ളം എത്തിക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ നഗരസഭയും ജല അതോറിറ്റിയും ചേർന്ന് ആലോചിക്കുന്നുണ്ട്.

Kumaramangalam Water Crisis
ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്: ചന്ദ്രൻ നാലാംവാതുക്കൽ പ്രസിഡന്റ്
Kumaramangalam Water Crisis
നെല്ലിയാമ്പതി ബസ് അപകടം: ബ്രേക്ക് തകരാറോ ഡ്രൈവറുടെ വീഴ്ചയോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി സിപി ജോൺ
Kumaramangalam Water Crisis
പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു മരണം; നിരവധി പേർക്ക് പരിക്ക്
Summary

A landslide caused by heavy rain in Thodupuzha resulted in the collapse of the Water Authority's compound wall, severing major supply pipelines and leaving around 25,000 residents without drinking water for days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com