പൊലീസ് ജീപ്പിൽ മദ്യക്കുപ്പിയും ചീട്ടും കണ്ടെത്തിയ സംഭവം: വകുപ്പുതല അന്വേഷണം ആരംഭിച്ചു

സസ്പെൻഷനിലായ എസ്ഐയിൽ നിന്നും സിപിഒയിൽ നിന്നും ഡിവൈഎസ്പി മൊഴിയെടുക്കും; കൂടുതൽ നടപടി റിപ്പോർട്ടിന് ശേഷം
Drunken Police
Drunken Police
Edited By:
Updated on
1 min read

തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയിൽ പൊലീസ് ജീപ്പിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും പുകയില ഉൽപന്നങ്ങളും ചീട്ടും കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. സംഭവത്തിൽ കരിമണ്ണൂർ എസ്ഐ എൽ എസ്. റോയി, സിപിഒ ജിജോ ആന്റണി എന്നിവരെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Drunken Police
പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി; പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കെമിക്കൽ ലാബ് പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു

ലോകകപ്പ് ഫുട്ബോൾ ഫൈനൽ ലൈവ് പ്രദർശനത്തിനിടെ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരിൽ നിന്നാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. ആദ്യം നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയിലും ജില്ലാ ആശുപത്രിയിലെ പരിശോധനയിലും മദ്യപിച്ചതായി തെളിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് കാക്കനാട് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നടത്തിയ രക്തസാംപിൾ പരിശോധനയിലാണ് ഇരുവരും മദ്യപിച്ചിരുന്നതായി വ്യക്തമായതും സസ്പെൻഷനിലേക്ക് നയിച്ചതും.

Drunken Police
'അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് മാറി, പിന്നെ കരച്ചിലും കാലുപിടിത്തവും; അഖില്‍ മത്സരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്'

എഫ്ഐആറും തുടരന്വേഷണവും

വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരിൽ നിന്നും ഡിവൈഎസ്പി ഉടൻ മൊഴിയെടുക്കും.അന്വേഷണം പൂർത്തിയായ ശേഷമേ ഇവർക്കെതിരെ കൂടുതൽ നടപടികൾ വേണമോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

അതേസമയം, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന എസ്ഐയുടെ പരാതിയിൽ തൊടുപുഴ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ഈ കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുനൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

Drunken Police
വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻ കയ്യേറ്റം; റവന്യൂ സംഘം പരിശോധന നടത്തി
Drunken Police
'ബിഗ് സ്കെയിൽ സിനിമയായി തോന്നുമെങ്കിലും, അങ്ങനെയല്ല; റോളർ- കോസ്റ്റർ റൈഡ് പോലെയാണ് 'ടോക്സിക്'
Drunken Police
സ്ഫടികത്തിലെ മണിയടിയന്ത്രം മുതൽ വാക്വം ക്ലീനർ വരെ; ലെവിന്റെ വിസ്മയങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി, വിഡിയോയ്ക്ക് 120 മില്യൺ കാഴ്ചക്കാർ
Summary

Thodupuzha police jeep liquor bottle controversy departmental inquiry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com