ചക്കകൊമ്പൻ ജനവാസ മേഖലയിൽ തുടരുന്നു; നിലയുറപ്പിച്ചിരിക്കുന്നത് പന്നിയാർ എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപം

നിരീക്ഷണവുമായി ആർആർടി സംഘം
Chakkakomban
Chakkakomban
Edited By:
Updated on: 
1 min read

ഇടുക്കി: മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം വനംവകുപ്പ് താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ കാട്ടാന ചക്കകൊമ്പൻ ജനവാസ മേഖലയിൽ തുടരുന്നു. പന്നിയാർ എസ്റ്റേറ്റ് മേഖലയിലെ തേയിലച്ചെരുവിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.

തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് തൊട്ടടുത്തായാണ് ആന നിൽക്കുന്നത്. ആനയിറങ്കൽ ജലാശയത്തോട് ചേർന്ന പ്രദേശമാണിത്. ദൗത്യം അവസാനിപ്പിച്ചതിന് ശേഷം ഇതുവരെയും ആന ജനവാസ മേഖലയിൽ നിന്ന് പൂർണ്ണമായും കാട്ടിലേക്ക് പിൻവലിഞ്ഞിട്ടില്ല.

ആനയിറങ്കൽ ജലാശയത്തിൽ നിന്ന് അധികം ദൂരത്തല്ലാത്ത തോട്ടം, കാർഷിക മേഖലയിലാണ് ആന ഇപ്പോഴും തുടരുന്നത്. ജനവാസ മേഖലയ്ക്ക് സമീപം ആന നിലയുറപ്പിച്ചിരിക്കുന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് വനംവകുപ്പിന്റെ ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Summary

Following the temporary suspension of the tranquiliser mission, wild elephant Chakkakomban continues to remain in inhabited areas, currently stationed on a tea plantation slope near workers' quarters (layams) in Idukki's Panniyar Estate close to the Anayirankal reservoir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER