ചക്കക്കൊമ്പൻ ദൗത്യത്തിനിടെ വീണ്ടും ആനപ്പേടി; ദേശീയപാത കടന്ന് അഞ്ചംഗ കാട്ടാനക്കൂട്ടം കോഴിപ്പന്നക്കുടിയിൽ

Wild Elephant Herd Enters Chinnakanal
Wild Elephant Herd Enters Chinnakanal
Updated on: 
1 min read

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തിരികെ വിടുന്നതിനുള്ള ദൗത്യം പുരോഗമിക്കുന്നതിനിടെ ചിന്നക്കനാലിൽ മറ്റൊരു കാട്ടാനക്കൂട്ടമിറങ്ങി. ദേശീയപാത 85 കടന്നെത്തിയ അഞ്ചംഗ കാട്ടാനക്കൂട്ടം കോഴിപ്പന്നക്കുടി ഉന്നതി ഭാഗത്തേക്കാണ് എത്തിയത്

ഇന്ന് പുലർച്ചെയോടെയാണ് അഞ്ച് ആനകളടങ്ങുന്ന കൂട്ടം ജനവാസ മേഖലയ്ക്ക് സമീപമുള്ള ഉന്നതി ഭാഗത്തേക്ക് എത്തിയത്. ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ വനംവകുപ്പ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനിടെയാണ് പ്രദേശവാസികളിൽ ആശങ്ക പരത്തി മറ്റൊരു കാട്ടാനക്കൂട്ടം കൂടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരിക്കുന്നത്. നിലവിൽ കാട്ടാനക്കൂട്ടം കോഴിപ്പന്ന കുടിക്ക് മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

Summary

Even as the Forest Department's mission to tranquilize and radio-collar tusker Chakkakomban is underway in Idukki, another herd of five wild elephants crossed National Highway 85 early this morning and entered the Kozhipannakudi tribal settlement area in Chinnakanal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER