ദിലീപും കാവ്യ മാധവനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ശ്രീരാജരാജേശ്വരന് പൊന്നിൻകുടവും തൃച്ചംബരത്ത് പാൽപ്പായസവും വഴിപാടായി സമർപ്പിച്ചു
Dileep kavya.
Dileep kavya.
Edited By:
Updated on: 
1 min read

തളിപ്പറമ്പ്: നടൻ ദിലീപും ഭാര്യ കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും കുടുംബാംഗങ്ങളും തളിപ്പറമ്പിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഇരുവരും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്. തുടർന്ന് തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളും സന്ദർശിച്ചാണ് ഇവർ മടങ്ങിയത്.

Dileep
Dileep

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്‌കാരവും പൊന്നിൻ കുടം വഴിപാടും ഇവർ നടത്തി. തുടർന്ന് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ വെണ്ണ പൊതിഞ്ഞ ധാരയും രുദ്രാഭിഷേകവും നടത്തി. ഇതിനുപുറമേ തൃച്ചംബരത്തപ്പന് പാൽപ്പായസവും മോതിരക്കോഴയും സമർപ്പിക്കുകയും ചെയ്തു. വിശേഷദിവസങ്ങളിൽ ദിലീപും കുടുംബവും തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ ദർശനത്തിനായി എത്താറുണ്ട്.

Summary

Actor Dileep, along with his wife Kavya Madhavan, daughter Mahalakshmi, and family members, visited the renowned Thaliparamba Rajarajeshwara Temple and other nearby temples on Monday morning to offer special prayers and rituals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER