ശിവസൂര്യയെ കാണാതായി 100 ദിവസം; ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ചും ധർണ്ണയും

അന്വേഷണത്തിലെ വീഴ്ചകളും ഫലപ്രദമല്ലാത്ത നടപടികളും ഉയർത്തുന്ന ആശങ്കകൾക്കിടയിൽ നീതി തേടി ജനകീയ പ്രതിഷേധം ശക്തമാകുകയാണ്.
Chokli Shivasurya Missing Case 100 Days
ശിവസൂര്യ
Edited By:
Updated on: 
1 min read

പാനൂർ: ഒരു നാടിന്റെ കാത്തിരിപ്പിനും കുടുംബത്തിന്റെ കണ്ണീരിനും 100 ദിവസത്തെ ദൈർഘ്യം എത്തിനിൽക്കുമ്പോഴും ശിവസൂര്യ എവിടെയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ നിർണായക വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിലെ വീഴ്ചകളും ഫലപ്രദമല്ലാത്ത നടപടികളും ഉയർത്തുന്ന ആശങ്കകൾക്കിടയിൽ നീതി തേടി ജനകീയ പ്രതിഷേധം ശക്തമാകുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 8-നാണ് ശിവസൂര്യയെ വീട്ടിൽനിന്ന് കാണാതാകുന്നത്. ആദ്യഘട്ടത്തിൽ വിവിധ അന്വേഷണങ്ങൾ നടന്നെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്ന് ഒടുവിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ശിവസൂര്യയെക്കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്തത് കുടുംബത്തെയും നാട്ടുകാരെയും നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം ശക്തമാക്കാൻ പുതിയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. വിദ്യാർഥികളെയും ബഹുജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4:30-ന് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും.

കാഞ്ഞിരം ടൗണിൽ മാർച്ച് സമാപിച്ചതിന് ശേഷം നടക്കുന്ന പ്രതിഷേധ ധർണ്ണ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ശിവസൂര്യയുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിനിരക്കും. 100 ദിവസം പിന്നിട്ടിട്ടും ഉത്തരം ലഭിക്കാത്ത ഈ തിരോധാനത്തിന് മുന്നിൽ ഇനിയും മൗനം തുടരാനാകില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. ശിവസൂര്യയെ കണ്ടെത്തുക, അന്വേഷണത്തിലൂടെ ദുരൂഹതകൾ നീക്കുക, കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് ചൊക്ലിയിൽ ഇന്ന് ജനകീയ പ്രക്ഷോഭം നടക്കുന്നത്.

Summary

Marking 100 days since the disappearance of Plus Two student Shivasurya in Chokli, Kannur, an action committee has organized a protest march and dharna today demanding immediate police action and justice for the grieving family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER