ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Car Accident Fire
Car Accident Fire
Edited By:
Updated on: 
1 min read

മാഹി: ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ കണ്ണൂർ മൊറാഴ സ്വദേശികളായ കൃഷ്ണാലയം വീട്ടിൽ ദേവദാസ് (72), ബാബു ബാലകൃഷ്ണൻ (66), മണികണ്ഠൻ (27), വിജി (37), തയ്യിൽ വീട്ടിൽ അസീബ് (35) എന്നിവരെ വടകര ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

അപകടത്തിന്റെ ശബ്ദം കേട്ട് സമീപത്തെ സ്റ്റേഡിയത്തിലും ഓപ്പൺ ജിമ്മിലുമായി പരിശീലനം നടെത്തുയായിരുന്നവരും നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ അതിവേഗം പുറത്തെത്തിച്ചത്. ആളുകൾ പുറത്തിറങ്ങിയതിന് പിന്നാലെ കാറിന് തീപിടിച്ച് പൂർണ്ണമായി കത്തുകയായിരുന്നു. വടകരയിൽ നിന്നും മാഹിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ അണച്ചത്. അപകടത്തെ തുടർന്ന് ചോമ്പാല പൊലീസ് ദേശീയപാതയിലൂടെയുള്ള ഗതാഗതം സർവീസ് റോഡിലേക്ക് തിരിച്ചുവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER